
ലോകമെമ്പാടും ജൂൺ എട്ട് ബ്രെയിൻ ട്യൂമർ ദിനമായി ആചരിക്കുന്നു. രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജർമൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ദിനാചരണം ആരംഭിച്ചത്. ലക്ഷണങ്ങൾ കണ്ടെത്തിയാലുടൻ ചികിത്സതേടിയാൽ രോഗത്തെ അതിജീവിക്കാം.
ചികിത്സ
രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമർ തലച്ചോറിൽ എവിടെ സ്ഥിതിചെയ്യുന്നു, പ്രൈമറി ബ്രെയിൻ ട്യൂമർ ആണോ അതോ മെറ്റാസ്റ്റാറ്റിക് ആണോ എന്നീ ഘടകങ്ങളെ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക.
(ഒരു ലക്ഷത്തിൽ)
പുരുഷന്മാർ:4 പേർക്ക്
സ്ത്രീകൾ : 3 പേർക്ക്
എന്താണ് ബ്രെയിൻ ട്യൂമർ ?
തലച്ചോറിലെ അപക്വകോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ബ്രെയിൻ ട്യൂമർ.
ലക്ഷണങ്ങൾ
- കഠിനമായ തലവേദന
- ഛർദി
- കാഴ്ചക്കുറവ്, വസ്തുക്കൾ രണ്ടായി കാണുക
- തലകറക്കം
- വീഴ്ചകൾ
- കൈകാലുകളുടെ ശക്തിക്കുറവ്, പെരുപ്പ്
- ഓർമക്കുറവ്
- സ്വഭാവ വ്യതിയാനം
പ്രധാനമായി രണ്ടായി വേർതിരിക്കാം
- പ്രൈമറി ബ്രെയിൻ ട്യൂമർ (മസ്തിഷ്ക കോശങ്ങളിൽ നിന്ന് ഉണ്ടാകുന്നവ)
- മെറ്റാസ്റ്റാറ്റിക് ട്യൂമറുകൾ (പരോക്ഷമായി മസ്തിഷ്കത്തിൽനിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തിപ്പെടുന്ന ട്യൂമറുകൾ)
രോഗമുണ്ടാക്കുന്ന പ്രധാനകാരണങ്ങൾ
- അപകടകാരികളായ രാസപദാർഥങ്ങളുടെ സാന്നിധ്യം
- റേഡിയേഷൻ (പ്രകൃതിയിൽനിന്നുള്ളതും മനുഷ്യനിർമിതവും)
- വൈറസുകൾ
- കോശങ്ങളിലെ ജനിതകമാറ്റം
നേരത്തേ കണ്ടെത്താം
രോഗലക്ഷണങ്ങൾ മനസ്സിലാക്കി, എത്രയും വേഗം വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. എം.ആർ.ഐ.പോലുള്ള അനുയോജ്യമായ ടെസ്റ്റുകൾ വഴി രോഗനിർണയത്തിൽ എത്തിക്കഴിഞ്ഞാൽ ചികിത്സ കൂടുതൽ ഫലപ്രദമാകും. മൊബൈൽഫോണുകളുടെ അമിത ഉപയോഗവും ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ഡോ. സജീഷ് എസ്.ആർ.
ന്യൂറോളജിവിഭാഗം തലവൻ, ഉപാസന ഹോസ്പിറ്റൽ, കൊല്ലം
Content Highlights: world brain tumor day, brain tumor symptoms and causes
Published: 08 Jun 2022, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented