
കാലവര്‍ഷം തുടങ്ങിയതോടെ പകര്‍ച്ചവ്യാധികളും കേരളത്തില്‍ കൂടുകയാണ്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് നടി രചനാ നാരായണന്‍കുട്ടി.
ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് നടി രോഗവിവരം അറിയിച്ചത്. രോഗം ബാധിച്ചിട്ട് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂര്‍ണമായും ഭേദമായിട്ടില്ലെന്നും കുറിപ്പില്‍ നടി പറയുന്നു.
'എനിക്ക് അസുഖം വന്നിട്ട് ഇന്നിത് 11-ാം ദിവസമാണ്. 90 ശതമാനം രോഗം ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണ്. ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ ഊര്‍ജം ചോര്‍ത്തിയെടുക്കുന്ന വില്ലന്‍. അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കണം. രക്തത്തിന്റെ കൗണ്ട് കുറയാന്‍ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും വേണം. അങ്ങനെ ബ്ലഡ് കൗണ്ട് കൂട്ടാം. അത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എനിക്കറിയാം. എന്നാലും പറയുകയാണ്. എന്റെ കഥ വളരെ വലുതായതിനാല്‍ വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഡെങ്കു ഒരുപാട് പേരുടെ ജീവനെടുക്കുന്നുണ്ട്. അതുകൊണ്ട് ദയവായി സൂക്ഷിക്കണം.
ഫോണ്‍ വിളിച്ചും മെസ്സേജ് അയച്ചും ആശങ്ക അറിയിച്ചവരോട് നന്ദി പറയുന്നു. എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിന് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഈ ചിത്രങ്ങള്‍ ഈ മാസം ഒമ്പതാം തിയ്യതി എടുത്തതാണ്. എനിക്ക് അസുഖമാണെന്ന് മനസിലാക്കിയ ആദ്യ ദിനങ്ങളില്‍. അപ്പോഴത്തെ ഒരു കൗതുകത്തില്‍ എടുത്ത ചിത്രങ്ങളാണ്. ചിരിക്കുന്ന മുഖവും മുഖത്ത് കാണുന്ന സന്തോഷവുമെല്ലാം ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. അന്നത്തെ അവസ്ഥ ഒട്ടും സന്തോഷം നിറഞ്ഞതല്ല.'-രചന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Content Highlights: rachana narayanankutty shared her experience about dengue fever
Published: 19 Jun 2023, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented