മറ്റൊരു ജീവിയുടെ ശ്വാസകോശം നമ്മുടെയുള്ളിൽ പ്രവർത്തിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരം ചിന്തകളുടെ സാധ്യത നേരത്തേത്തന്നെ ശാസ്ത്രലോകം തെളിയിച്ചതാണ്. എന്നാൽ ഇതാ ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും കൂട്ടത്തിൽ ശ്വാസകോശവും എത്തിയിരിക്കുന്നു.
മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിച്ചു. ഒൻപതുദിവസം ഇത് പ്രവർത്തനക്ഷമമായിരുന്നെന്ന വിവരവും ശാസ്ത്രലോകം പുറത്തുവിട്ടു. ചൈനയിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്കമരണം സംഭവിച്ച 39-കാരന്റെ ഇടത് ശ്വാസകോശമാണ് മാറ്റിവെച്ചത്.
മറ്റൊരു ജീവിവർഗത്തിന്റെ കോശങ്ങളോ അവയവങ്ങളോ മനുഷ്യനിലേക്ക് മാറ്റിവെക്കുന്നതിനെ സെനോട്രാൻസ്പ്ലാന്റേഷൻ എന്നാണ് പറയുന്നത്. അവയവക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്ചർ മെഡിസിൻ ജേണലിലാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Content Highlights: enetically modified pig lung successfully transplanted into a brain-dead human
Published: 27 Aug 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented