അമേരിക്കയുൾപ്പെടെ ഇരുപതിലേറെ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് വന്നുമാറി വർഷങ്ങൾക്കിപ്പുറവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർ നിരവധിയുണ്ട്. കോവിഡ് വന്നുമാറിയ ചിലരിൽ നിലനിൽക്കുന്ന ദീർഘകാല അനുബന്ധപ്രശ്നങ്ങളാണ് ലോങ് കോവിഡ് എന്നു പറയുന്നത്. ലോങ് കോവിഡിനെ നേരിടുന്നവരിൽ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കൂടുതലാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.
സ്വീഡനിലെ കാരോലിൻസ്കാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോങ് കോവിഡ് ഉള്ളവരിൽ കാർഡിയാക് അരിത്മിയാസ്, കൊറോണറി ആർട്ടറി ഡിസീസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. ഹൃദയമിടിപ്പ് അസാധാരണമായി കൂടുകയോ, കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് കാർഡിയാക് അരിത്മിയ. പ്ലാക്ക് അടിഞ്ഞുകൂടി ഹൃദയധമനികൾ സങ്കോചിക്കുകയോ അടയുകയോ ചെയ്യുകയും ഇതുമൂലം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ്. സ്ത്രീകളിലും പുരുഷന്മാരിലും ഇതിനുള്ള സാധ്യത കൂടുതലാണെങ്കിലും സ്ത്രീകളിൽ ഹൃദയ സ്തംഭനത്തിനും പെരിഫറൽ വാസ്കുലർ ഡിസീസിനുമുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 12 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇതിൽ 9000 പേർ ലോങ് കോവിഡുമായി കഴിയുന്നവരായിരുന്നു. മൂന്നിൽ രണ്ടുപേർ സ്ത്രീകളുമായിരുന്നു. നാലുവർഷം നീണ്ട പഠനത്തിനൊടുവിൽ ലോങ് കോവിഡുള്ളവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കൂടുതൽ സ്ഥിരീകരിക്കുന്നുവെന്ന് കണ്ടെത്തി. 18.2 ശതമാനം സ്ത്രീകളും 20.6 ശതമാനം പുരുഷന്മാരും ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് കണ്ടെത്തി.
ലോങ് കോവിഡ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉള്ള സ്ത്രീകളിൽ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത രണ്ടിരട്ടിയിലേറെയാണെന്നും പുരുഷന്മാരിൽ ഇത് മൂന്നിലൊന്നാണെന്നും പഠനം പറയുന്നു.
ലോങ് കോവിഡ് ലക്ഷണങ്ങളും പ്രശ്നങ്ങളും
- വിട്ടുമാറാത്ത ക്ഷീണം
- അമിത കിതപ്പ്, ശ്വാസംമുട്ടൽ
- ആസ്ത്‌മ സമാന ലക്ഷണങ്ങൾ. ആസ്ത്‌മ വഷളാകൽ
- രക്തത്തിൽ ഓക്സിജൻ അളവ് ചെറുതായി കുറയൽ
- ശ്വാസകോശസ്തരത്തിൽ ഓക്സിജൻ -കാർബൺ ഡൈ ഓക്സൈഡ് വാതക കൈമാറ്റത്തിലെ പ്രശ്നങ്ങൾ
- എക്സ്-റേ, സി.ടി. സ്കാൻ എന്നിവയിൽ ശ്വാസകോശത്തിൽ കണ്ടെത്തുന്ന പാടുകൾ. ഈ പാടുകൾ മിക്കവരിലും ക്രമേണ കുറയുന്നതായാണ് വിലയിരുത്തൽ
Content Highlights: Long COVID Linked to Serious Heart Conditions: Study Findings
Published: 02 Apr 2026, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented