വേദനിക്കുന്നത് വരെ പല ആളുകളും കാൽമുട്ടിന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കാറേ ഇല്ല. എന്നാൽ, ഇത് ശ്രദ്ധിച്ചുതുടങ്ങുമ്പോഴേക്കും വിഷയം ഗുരുതരമായിട്ടുണ്ടാകും. ജീവിതശൈലിയും വണ്ണംവെക്കുന്നതുമൊക്കെ മുട്ടുവേദനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. അതുകൊണ്ട് വാർധക്യം ആകുന്നതുവരെ കാത്തുനിൽക്കാതെ 20-കളിലും 30-കളിലും തന്നെ കാൽമുട്ട് പരിചരണം ആരംഭിക്കേണ്ടതാണ്.
ഇന്ത്യയിലെ ആളുകളെ ബാധിക്കുന്ന പ്രധാന വാതരോഗ പ്രശ്നമാണ് Knee osteoarthritis. 2050 ആകുന്നതോടെ രാജ്യത്ത് പ്രായമായവരുടെ എണ്ണം 19 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. Knee osteoarthritis വ്യാപനം കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് രോഗം ബാധിക്കുന്നത്.
അതിനാൽ, കാൽമുട്ട് പരിചരണം കൂടുതൽ അവബോധം ആവശ്യമായ കാര്യമാണെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാർധക്യത്തിന്റെ അനിവാര്യതയാണ് കാൽമുട്ട് മാറ്റിവെയ്ക്കൽ എന്ന് കരുതുന്ന രോഗികളുണ്ട്. എന്നാൽ, സ്ഥിരമായ ദൈനംദിന ശീലങ്ങളിലൂടെ സന്ധികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പതുക്കെയാക്കാനും കാൽമുട്ട് മാറ്റിവയ്ക്കൽ 10 മുതൽ 15 വർഷം വരെ വൈകിപ്പിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദീർഘനേരം ഇരിക്കുന്നത് അപകടമാണ്. മണിക്കൂറുകളോളം സീറ്റിലും, കാറുകളിലും, സോഫകളിലും ഇരിക്കുന്നത് ക്വാഡ്രിസെപ്സും ഹാംസ്ട്രിംഗുകളും ദുർബലമാകുന്നതിന് കാരണമാകുന്നു. ഈ പേശികൾ കാൽമുട്ടുകൾക്ക് ഷോക്ക് അബ്സോർബറുകൾ പോലെ പ്രവർത്തിക്കുന്നതാണ്. ഇവയെ വിഷയം ബാധിക്കുന്നതോടെ കാൽമുട്ട് ജോയിന്റ് സമ്മർദത്തിലാകുന്നു. കാലക്രമേണ, വിഷയം ഗുരുതരമായേക്കാം. ശരീരഭാരവും കാൽമുട്ടിന്റെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
കാൽമുട്ട് വേദനയുടെ ചില കാരണങ്ങളും പരിഹാരവും
1. അമിതഭാരം കുറയ്ക്കണം
അമിതഭാരം കാൽമുട്ടുകൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കും. ഓരോ ചുവടിലും ശരീരഭാരത്തിന്റെ ഇരട്ടി ഭാരമാണ് അവ വഹിക്കുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഈ സമ്മർദ്ദം കുറയ്ക്കുന്നു. കൂടാതെ, പരിക്കുകൾക്കുള്ള സാധ്യതയും കുറയുന്നു.
2. ഇടയ്ക്കിടെ ചലിക്കുക
ഇടയ്ക്കിടെ ചലിക്കുന്നത് കാൽമുട്ടുകൾക്ക് വഴക്കം നൽകുകയും സന്ധികളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. നടത്തം, നീന്തൽ, സൈക്ലിംഗ്, അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്.
3. പേശികൾക്ക് ബലം നൽകുക
ബലമുള്ള പേശികൾ കാൽമുട്ടുകളിലെ സമ്മർദ്ദം കുറയ്ക്കുന്നു. ബോഡിവെയ്റ്റ് സ്ക്വാറ്റുകൾ, ലഞ്ചുകൾ, ലെഗ് റെയ്‌സുകൾ പോലുള്ളവ വ്യായാമമുറകൾ ദിനചര്യയിൽ ഉൾപ്പെടുത്തുക.
4. സ്ട്രെച്ചിങ്
കാൽമുട്ടിലെ സ്ട്രെയിനിന്റെ കാരണം മുട്ടിന് ചുറ്റുമുള്ള പേശികൾ മുറുകുന്നതാണ്. ദിവസവും, പ്രത്യേകിച്ച് നിങ്ങളുടെ തുടകൾ, കണങ്കാലിലെ പേശികൾ, ഇടുപ്പ് എന്നിവ സ്ട്രെച്ച് ചെയ്യുന്നത് പേശികളെ അയവുള്ളതാക്കാൻ സഹായിക്കുന്നു. വ്യായാമത്തിന് ശേഷമോ ദിവസത്തിന്റെ അവസാനമോ സ്ട്രെച്ചിങ് ശീലമാക്കുക.
5. ശരിയായ ഷൂസ് ധരിക്കുക
ശരിയായ ഷൂസ് ധരിക്കുന്നത് പ്രധാനമാണ്. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ പാദത്തിന് നല്ല സപ്പോർട്ടും കുഷ്യനിങ്ങും ലഭിക്കുന്ന ഷൂസ് ധരിക്കുക. കൂടാതെ, ദീർഘനേരം ഹീൽസ് ധരിക്കരുത്.
6. പോസ്ച്ചർ ശ്രദ്ധിക്കുക
മോശം പോസ്ച്ചർ നമ്മുടെ നടുവിനെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച്, കാൽമുട്ടിന്റെ ആരോഗ്യത്തേയും ബാധിക്കും. അതിനാൽ, നേരെ നിൽക്കാനും നിവർന്നു നിൽക്കാനും ശ്രദ്ധിക്കണം. വ്യായാമം ചെയ്യുമ്പോഴും ശരിയായ പോസ്ച്ചർ പാലിക്കുക.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Understand the common causes of knee pain and learn doctor-recommended tips for prevention and management. Protect your knees from osteoarthritis and injury.
Published: 23 Jan 2026, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented