തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ഒരു മരണം. 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലായി 15 പേർക്ക് ഷിഗെല്ല രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരിൽ എലിപ്പനിയും 23 പേർക്ക് മഞ്ഞപ്പിത്തവും നാല് പേർക്ക് മലേറിയയും കണ്ടെത്തി.
കോഴിക്കോട്-8, മലപ്പുറം 3, വയനാട് രണ്ട്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 165 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈവർഷം ഇതുവരെ 241 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് രോഗവ്യാപനം പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
Content Highlights: Kerala faces a severe health crisis as one person died of Dengue alongside 159 new cases, while a Shigella outbreak has been officially declared in four districts with 15 new infections and 22 Leptospirosis cases reported today.
Published: 23 Jun 2026, 08:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented