എടത്വാ: ആലപ്പുഴ തലവടിയിൽ കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശി പുത്തൻപറമ്പിൽ പി.ജി. രഘു(48)വിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്. കോളറ ബാധിതനായ രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
കോളറ ഉറപ്പായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സമീപവാസികളുടെ കിണറിൽനിന്നും മറ്റു ജല സ്രോതസ്സുകളിൽനിന്നും വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്കായി നേരത്തെ ശേഖരിച്ചിരുന്നു.
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് കോളറ. വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുക. കടുത്ത വയറിളക്കം, ഛർദി, നിർജലീകരണം എന്നിവമൂലം സ്ഥിതി പെട്ടെന്നു മോശമാകാം.
ശരീരഭാരത്തിന്റെ പത്തു ശതമാനമോ അതിൽക്കൂടുതലോ കുറയുന്നത് ഗുരുതര നിർജലീകരണത്തിന്റെ ലക്ഷണമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, കുടിക്കാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുക, പല്ലുതേക്കാൻപോലും നല്ലവെള്ളം ഉപയോഗിക്കുക, പൂർണമായും വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിരോധമാർഗങ്ങൾ. രോഗിയുടെ മലവിസർജത്തിലൂടെ ബാക്ടീരിയ പുറത്തുവരും. ഇതു വെള്ളത്തിൽ കലർന്നാൽ പകർച്ചയ്ക്ക് ഇടയാക്കും.
Content Highlights: Cholera Confirmed in Alappuzha
Published: 14 May 2025, 01:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented