
കണ്ണൂര്‍: പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കാന്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മാത്രമേ അവകാശമുള്ളൂവെന്ന നിര്‍ദിഷ്ട സമഗ്ര പൊതുജനാേരാഗ്യ കരട് ബില്ലിന്റെ അഭിപ്രായം ആയുര്‍വേദം, ഹോമിയോ ഉള്‍പ്പെട്ട ആയുഷ് ചികിത്സാരംഗത്തെ തകര്‍ക്കുമെന്ന് ആക്ഷേപം. ആരോഗ്യരംഗം എന്നാല്‍ അലോപ്പതി മാത്രമാണെന്ന സങ്കുചിത കാഴ്ചപ്പാടുള്ള ഉദ്യോഗസ്ഥരും ഉപദേശകരും ചേര്‍ന്നാണ് ബില്‍ തയ്യാറാക്കിയതെന്നാണ് ആരോപണം.
പകര്‍ച്ചവ്യാധി മാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരം മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമാണെന്നാണ് നിയമത്തിലെ 38-ാം ഷെഡ്യൂള്‍ പറയുന്നു. ഈ വ്യവസ്ഥ ഒഴിവാക്കി എല്ലാ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ട്രീഷണര്‍മാര്‍ക്കും എന്നാക്കി മാറ്റണമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്.
നിയമത്തിലെ 36 വകുപ്പിലെ രണ്ട് ഉപവകുപ്പില്‍ പകര്‍ച്ചവ്യാധികളില്‍ അതത് സമയം സംസ്ഥാന അധികാരി പ്രഖ്യാപിക്കുന്ന പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ എല്ലാ മെഡിക്കല്‍ പ്രാക്ട്രീഷണര്‍മാരും പിന്തുടരണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ആയുഷ് ഡോക്ടര്‍മാരെ തഴയാനാണ്. രോഗികളുടെ അവകാശസംരക്ഷണത്തിന് 17 കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രമന്ത്രാലയം നിര്‍ദേശിക്കുന്നതാണ് പൊതുജനാരോഗ്യനിയമത്തിന്റെ കരടെന്നും ആക്ഷേപവുമുണ്ട്.
ബില്ലിന്റെ കരട് രൂപവത്കരിക്കുന്നതില്‍ ആയുഷ് വൈദ്യശാസ്ത്രത്തിന്റെ ഒരഭിപ്രായവും ചര്‍ച്ചചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. എല്ലാ പൊതുജനാരോഗ്യ നിയന്ത്രണവും ഒരു വൈദ്യശാസ്ത്രംമാത്രം നിയന്ത്രിച്ചാല്‍ മതിയെന്ന ധാരണ തിരുത്തപ്പെടണം.
നിയമത്തില്‍ മുഴുവന്‍ ഭരണച്ചുമതലയും നിര്‍വഹിക്കുന്നത് അലോപ്പതിക്കാരാണ്. ആയുഷ് വിഭാഗത്തെ ഒരിടത്തും ഉള്‍പ്പെടുത്തിയിട്ടില്ല.
ആയുഷ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഏകോപിപ്പിക്കും എന്നതില്‍ കരടില്‍ വ്യക്തതയില്ലെന്നും ആയുഷ് മേഖലയിലുള്ളവര്‍ പറയുന്നു.
ആയുഷ് ഫലപ്രദം
പല പകര്‍ച്ചവ്യാധി പ്രതിരോധനടപടികളിലും ആയുഷ് ചികിത്സ മികച്ചതാണെന്ന് തെളിയിച്ചിട്ടുണ്ട്. സമഗ്രാരോഗ്യസംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ ആയുഷ് വൈദ്യശാസ്ത്രങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതൊക്കെ ഒറ്റയടിക്ക് തകര്‍ത്തുകൊണ്ട് പൊതുജനാരോഗ്യരംഗത്ത് ഒരു വൈദ്യശാസ്ത്രം മാത്രംമതി എന്ന രൂപത്തില്‍ പ്രത്യേക നയരൂപവത്കരണം ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.-ഡോ. രാമനാഥന്‍, ദേശീയ സെക്രട്ടറി, ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍.
Content Highlights: ayush doctors, ban for infectious treatment, health
Published: 12 Jun 2022, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented