
കോഴിക്കോട്: ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി (IAE) കേരള ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനം ഹോട്ടൽ റാവിസ് കടവിൽ നടന്നു.
അൾട്രാസൗണ്ട് ഇമേജിങ്ങ് വഴി ഹൃദയത്തിന്റെ അസ്വാഭാവികതകൾ വിലയിരുത്തി ചികിത്സകൾ ക്രമപ്പെടുത്തുകയും ഈ മേഖലയിലെ ഗവേഷണങ്ങൾ, പരിശീലനങ്ങൾ എന്നിവക്ക് നേതൃത്വം നൽകുകയും ചികിത്സാ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്ന ശാസ്ത്ര സംഘടനയാണ് ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി (ഐ.എ.ഇ).
ഐ എ ഇ ദേശീയ പ്രസിഡന്റ് ഡോ. സതീഷ്. സി.ഗോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹൃദ്രോഗങ്ങൾ കണ്ടെത്തുന്നതിലും കൃത്യതയേറിയ ചികിത്സക്കും ഇമേജിംഗ് സാങ്കേതികവിദ്യകളില്ലാത്ത ഹൃദ്രോഗ ചികിത്സ ഇന്ന് സങ്കൽപ്പിക്കുക പോലും സാധ്യമല്ലെന്ന് ഡോ. സതീഷ് ഗോവിന്ദ് പറഞ്ഞു. ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവ എക്കോകാർഡിയോഗ്രാഫിയിൽ വിസ്മയകരമായ പുരോഗതിയാണ് കൊണ്ടു വന്നത്. ഇമേജിംഗ് കൃത്യത, വിശകലനം എന്നിവ വഴി ചികിത്സാ രംഗത്ത് വന്ന വിപ്ലവം അനിർവചനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ത്രീ-ഡി എക്കോ ഇമേജിങ്ങ് സാങ്കേതിക വിദ്യയിൽ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾ എങ്ങനെയാണ് ഹൃദയത്തിൻ്റെ തത്സമയ മൾട്ടി-ഡൈമൻഷണൽ ഇമേജുകൾ സൃഷ്ടിക്കുന്നതെന്ന് ഐഎഇ കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ.സുരേഷ് കെ വിശദീകരിച്ചു. ഹൃദയത്തിൻ്റെ അറകൾ, വാൽവുകൾ, എന്നിവയുടെ പ്രവർത്തനം വിലയിരുത്തുന്നതിൽ ഇത് വ്യക്തതയും കൃത്യതയും നൽകുന്നു. ഇത് കൂടുതൽ കൃത്യമായ രോഗനിർണ്ണയത്തിനും അനുയോജ്യമായ ചികിത്സാ പദ്ധതികൾ ആവിഷ്കരിക്കാനും സഹായിക്കുന്നു.
ഓർഗനൈസിംഗ് ചെയർമാൻ ഡോ സജീവ് സി.ജി; ഐഎഇ ദേശീയ പ്രസിഡൻ്റ് ഡോ. സതീഷ് .സി .ഗോവിന്ദ്; ഐഎഇ കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ.സുരേഷ് കെ; ഐഎഇ സ്ഥിരം ക്ഷണിതാവ് ഡോ.രാജൻ ജോസഫ് മാഞ്ഞൂരാൻ; സയൻ്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ശിവപ്രസാദ് കെ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. രാജേഷ് കെ. എഫ് ; ഐഎഇ കേരള ചാപ്റ്റർ സെക്രട്ടറി ഡോ എസ്. പ്രവീൺ; ഡോ.ബിനോ ബെഞ്ചമിൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
പാലക്കാട് അട്ടപ്പാടിയിലെ ട്രൈബൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഐ.എ.ഇ കേരള ചാപ്റ്റർ ഒരു എക്കോ സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഡോ.സതീഷ് സി ഗോവിന്ദ് ത്രിഡി എക്കോ ശിൽപശാലയ്ക്ക് നേതൃത്വം നൽകി. ഇരുനൂറിലധികം കാർഡിയോളജിസ്റ്റുകളും, കാർഡിയോ വാസ്കുലർ ടെക്നോളജിസ്റ്റുകളും രണ്ട് ദിവസത്തെ ശാസ്ത്ര സെഷനുകളിൽ പങ്കെടുത്തു
Content Highlights: indian academy of echocardiography annual conference
Published: 11 Feb 2024, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented