തലവേദന വരുമ്പോൾ ഉടൻ പാരസീറ്റമോൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, എല്ലാതരം വേദനകൾക്കും അത് ഫലപ്രദമല്ലെന്ന് പറയുകയാണ് ഡോ. മനൻ വോറ. ടെൻഷൻ തലവേദന മുതൽ മൈഗ്രേൻ വരെ ഓരോന്നിനും അതിൻ്റേതായ കാരണമുണ്ട്. എന്തുകൊണ്ടാണ് വിവിധതരം തലവേദനകൾ ഉണ്ടാകുന്നതെന്നും അവ ശരീരത്തെക്കുറിച്ച് എന്തെല്ലാം സൂചനകളാണ് നൽകുന്നതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഡോക്ടർ വിശദീകരിക്കുന്നു.
എല്ലാ തലവേദനയ്ക്കും പാരസീറ്റമോൾ ഒരു പരിഹാരമല്ല. വ്യത്യസ്ത തരം തലവേദനകൾ പല കാര്യങ്ങളുടെയും സൂചനയാകാം. അവയെക്കുറിച്ച് മനസ്സിലാക്കുന്നത് വേദനയെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും, ഡോക്ടർ പറയുന്നു. തലവേദന ഏത് തരത്തിലുള്ളതാണെന്ന് എങ്ങനെ തിരിച്ചറിയാമെന്നും അദ്ദേഹം പോസ്റ്റിൽ വിശദീകരിക്കുന്നു.
- തലയുടെ മുൻഭാഗത്തുള്ള വേദന: കൂടുതൽ ഉറക്കം ആവശ്യമാണെന്നതിൻ്റെ സൂചനയാണിത്. അല്ലെങ്കിൽ അമിതമായ സ്ക്രീൻ ഉപയോഗം മൂലം കണ്ണിനുണ്ടാകുന്ന ആയാസംകൊണ്ടുള്ള തലവേദനയുമാകാം.
- തലയുടെ മുകൾഭാഗത്തുള്ള വേദന: ശരീരത്തിന് കൂടുതൽ ഭക്ഷണമോ വെള്ളമോ ആവശ്യമായിരിക്കാം എന്നതിന്റെ സൂചനയാകാം.
- തലയുടെ പിൻഭാഗത്തുള്ള വേദന: സാധാരണയായി മാനസിക പിരിമുറുക്കം മൂലമുള്ള തലവേദനയോ, കഴുത്തിലെയും നട്ടെല്ലിലെയും പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന cervicogenic തലവേദനയോ ആകാം.
- തലയുടെ ഇരുവശങ്ങളിലും വേദന: ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം.
- മുഖത്തിൻ്റെ മുൻഭാഗത്തുള്ള വേദന: സൈനസ് പ്രശ്നമാകാനാണ് സാധ്യത. നെറ്റി, കവിളെല്ലുകൾ, മൂക്ക് എന്നിവയ്ക്ക് ചുറ്റും വേദനയും സമ്മർദ്ദവും അനുഭവപ്പെടാം.
- തലയുടെ ഒരു വശത്ത്: ഇതൊരു സാധാരണ തലവേദനയല്ല. മിക്കവാറും മൈഗ്രേൻ ആകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Understand different types of headaches and their causes. Learn when paracetamol might not be effective and what your headache location signifies, as advised by a doctor.
Published: 09 Oct 2025, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented