രോഗ്യപ്രദമായ ചർമം ലഭിക്കുക എന്നത് പലരുടേയും സ്വപ്നമാണ്. അതിനായി, പല സൗന്ദര്യവർധക ഉത്പ്പന്നങ്ങളിലും ഇവർ നിക്ഷേപിക്കാറുണ്ട്. എന്നാൽ, പലപ്പോഴും ഈ വസ്തുക്കളെല്ലാം ഉപയോഗിച്ചാലും ലഭിക്കുന്ന ഫലം പ്രതീക്ഷിച്ചതിലും വളരെ കുറവായിരിക്കും. യഥാർഥ ചർമാരോഗ്യം എന്നത് പുറത്ത് പുരട്ടുന്നതിലും അപ്പുറമാണെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖർജി. ദഹനസംബന്ധമായ പ്രശ്നങ്ങൾ, പോഷകങ്ങളുടെ കുറവ്, ശരീരത്തിലെ ഹെവി മെറ്റൽ ടോക്സിസിറ്റി എന്നിവയാണ് പലപ്പോഴും ചർമം മങ്ങിയതായി കാണുന്നതിനുള്ള കാരണങ്ങളെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

To advertise here,

ഗട്ട്-സ്കിൻ ആക്സിസ്

കുടലിന്റെ ആരോഗ്യവും ചർമാരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. വിലകൂടിയ സൗന്ദര്യവർധകവസ്തുക്കളാൽ കുടലിന്റെ ആരോഗ്യക്കുറവ് മറയ്ക്കാൻ കഴിയില്ല. വയറുവീർക്കുന്നത്, മലബന്ധം, ആൻ്റിബയോട്ടിക്കുകളുടെ പതിവായ ഉപയോഗം, അമിതമായ ആൻ്റാസിഡ് കഴിക്കുന്നത്, രാത്രിയിലെ ഉറക്കമില്ലായ്മ, അമിതമായ മദ്യപാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ കാര്യങ്ങൾ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും അത് ചർമത്തിൽ പ്രകടമാകുകയും ചെയ്യുന്നു.

മൈക്രോന്യൂട്രിയന്റ് കുറവ്

വിറ്റാമിൻ ഡി, ഇരുമ്പ്, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാണ്. തെറ്റായ ഭക്ഷണക്രമം, ദഹന പ്രശ്നങ്ങൾ, അല്ലെങ്കിൽ പരിമിതമായ സൂര്യപ്രകാശം ഏൽക്കുന്ന വ്യക്തികളിൽ ഈ കുറവുകൾ സാധാരണമാണ്.

ഇരുമ്പ് ടിഷ്യൂകളിലേക്ക് ഓക്സിജൻ വിതരണം ചെയ്യാൻ സഹായിക്കുന്നു. സിങ്ക് വീക്കം നിയന്ത്രിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകളും ചർമാരോഗ്യത്തിന് പ്രധാനമാണ്. സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം മാത്രം പരിഗണിച്ച് മതിയായ മൈക്രോന്യൂട്രിയന്റ് അളവ് ഇല്ലാതെ ആരോഗ്യകരമായ ചർമം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് അവർ പറയുന്നു.

ഹെവി മെറ്റൽ ടോക്സിസിറ്റി

ന്യൂട്രീഷണിസ്റ്റ് പറയുന്ന മറ്റൊരു പ്രധാന പ്രശ്നം ഹെവി മെറ്റൽ ടോക്സിസിറ്റിയാണ്. ഹെവി മെറ്റലുകൾക്ക് അത്യാവശ്യമായ മൈക്രോന്യൂട്രിയന്റുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്താൻ കഴിയുമെന്ന് അവർ പറയുന്നു. ഇത് ചർമാരോഗ്യത്തെ ബാധിക്കും. മലിനമായ ഭക്ഷണം, വെള്ളം, ചില പാത്രങ്ങൾ എന്നിവയിലൂടെ ഹെവി മെറ്റലുകൾ ശരീരത്തിൽ പ്രവേശിക്കാമെന്ന മുന്നറിയിപ്പും അവർ നൽകുന്നു.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)