പാരീസ്: ലൈംഗിക അണുബാധകളുടെ വ്യാപനംകുറയ്ക്കുന്നതിനായി ഫ്രാന്‍സില്‍ യുവാക്കള്‍ക്ക് ജനുവരിമുതല്‍ ഗര്‍ഭനിരോധന ഉറ സൗജന്യമായി നല്‍കും.
അനാവശ്യ ഗര്‍ഭധാരണം തടയലും പദ്ധതിയുടെ പ്രധാനലക്ഷ്യമാണ്. 18-25 പ്രായക്കാര്‍ക്കാണ് ഫാര്‍മസികളില്‍നിന്ന് ഉറകള്‍ സൗജന്യമായി ലഭിക്കുക.
യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ കര്‍മപരിപാടികളുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സൗജന്യം പ്രഖ്യാപിച്ചത്. ഗര്‍ഭധാരണപ്രതിരോധത്തിലെ ചെറുവിപ്ലവമെന്നാണ് അദ്ദേഹം പദ്ധതിയെ വിശേഷിപ്പിച്ചത്.
ലൈംഗികവിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തില്‍ ഫ്രാന്‍സ് ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 2021-നും 2022-നുമിടയ്ക്ക് ലൈംഗികരോഗവ്യാപനങ്ങളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഫ്രാന്‍സിലുണ്ടായത്.
25 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനത്തിനുള്ള സൗജന്യ മാര്‍ഗങ്ങള്‍ വാഗ്ദാനംചെയ്യുന്ന പദ്ധതി ഈ വര്‍ഷം ഫ്രാന്‍സ് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദ്ധതി.
Content Highlights: france to make condoms free for young people
Published: 11 Dec 2022, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented