യു.എസ്സിൽ വിൽപ്പന നടത്തുന്ന കോക്കിൽ കരിമ്പിൽനിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള. നേരത്തെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ടാണ് കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ബ്രാൻഡിനോടുള്ള ട്രംപിന്റെ താത്പര്യത്തെ തങ്ങൾ വിലമതിക്കുന്നുവെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി ട്രംപ് അറിയിച്ചത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അന്ന് ട്രംപ് കുറിച്ചു. എന്നാൽ, ഈ വിഷയത്തിൽ ദിവസങ്ങൾക്ക് ശേഷമാണ് കൊക്ക കോളയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണമുണ്ടാകുന്നത്. കൊക്ക കോളയ്ക്ക് മധുരം ലഭിക്കുന്നതിനായി ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ആണ് ഇത്രയുംനാൾ കമ്പനി ഉപയോഗിച്ചിരുന്നത്. ഇത് അമിതവണ്ണം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആക്ഷേപമുണ്ട്.
കരിമ്പിൽനിന്നുള്ള പഞ്ചസാര ആരോഗ്യത്തിന് നല്ലതാണോ?
ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്നുള്ള സൂക്രോസ് ആണ് അടിസ്ഥാനപരമായി കരിമ്പിൽനിന്നുള്ള പഞ്ചസാര എന്നത്. ഇതിൽ, കലോറിയും കാർബോഹൈഡ്രേറ്റുമല്ലാതെ മറ്റ് പോഷകങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. അതിനാൽ, മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
കരിമ്പിൻ പഞ്ചസാര ഉൾപ്പെയുള്ള എല്ലാ പഞ്ചസാരയുടേയും അളവ് സ്ത്രീകൾക്ക് പ്രതിദിനം 6 ടീസ്പൂൺ, പുരുഷന്മാർക്ക് 9 ടീസ്പൂൺ എന്നിങ്ങനെ പരിമിതപ്പെടുത്താൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.
Content Highlights: Coca-Cola confirms cane-sugar cola for US market after Trump's announcement
Published: 23 Jul 2025, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented