കൊച്ചി: പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവട്

To advertise here,

വയ്ക്കും. ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ

നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്.

മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്.

മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഹൃദയസംബന്ധമായ തകരാർ കണ്ടെത്തിയത്. ഹൃദയത്തിന്റെ വലതു വശത്തെ അറകൾ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു

കുട്ടിക്ക് ഉണ്ടായിരുന്നത്. അഞ്ച് വർഷത്തോളം മരുന്നുകൾ കൊണ്ട് ചികിത്സ മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്നീട് ആരോഗ്യം

മോശമായതിനാൽ ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ലിസി

ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ സംവിധാനമായ കെ-സോട്ടോയിൽ രജിസ്റ്റർ

ചെയ്തെങ്കിലും ഹൃദയം വേഗത്തിൽ ലഭിക്കുവാനുള്ള സാധ്യത തേടി ചെന്നൈയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

ഏപ്രിൽ 8 ന് രാത്രിയോടെ കെ-സോട്ടോയിൽ നിന്നും അവയവദാനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അമാനയുടെ മാതാപി

താക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവർ വിമാന മാർഗ്ഗം ചെന്നൈയിൽ നിന്നും രാവിലെ ലിസി ആശുപത്രിയിൽ എത്തിച്ചേർന്നു.

9 ന് പുലർച്ചെ നാലുമണിയോടെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ

നേത്യത്വത്തിലുള്ള മെഡിക്കൽ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും അവിടെയെത്തി വൈകാതെ തന്നെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂർത്തിയാക്കി സംസ്ഥാന സർക്കാർ വാടകക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററിൽ ഉച്ചക്ക് 1.45 ന് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട മെഡിക്കൽ സംഘം 2.40 ന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാടിൽ എത്തിച്ചേരുകയും പോലീസ് സേന ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 5.30-ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി.

അമാനയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്നും വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കുവാനും പഠനം തുടരുവാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കർ രംഗനാഥൻ, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ.

പി. മുരുകൻ, ഡോ.ജോബ് വിൽസൺ, ഡോ.ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. അരുൺ ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവർ ശസ്ത്രക്രിയയിലും തുടർചികിത്സയിലും പങ്കാളികളായിരുന്നു.

മാനേജിംഗ് ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ മധുരം പങ്കിട്ടാണ് അമാനയെ ആശുപത്രിയിൽ നിന്നും യാത്രയാക്കിയത്. അമാനയുടെ ആഗ്രഹം പോലെ തന്നെ ഒരു കാർഡിയോളജിസ്റ്റ് ആയി തീരുവാൻ സാധിക്കട്ടെ എന്ന് ഫാ. പോൾ കരേടൻ ആശംസിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് അമ്പലത്തിങ്കൽ, ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു.

അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിന് അമാന നന്ദി പറഞ്ഞു. സൗജന്യമായി ഹെലികോപ്റ്റർ വിട്ടു നൽകിയ സംസ്ഥാന സർക്കാരിനും, മന്ത്രി പി രാജീവിനും, പോലീസ് സേനക്കും, ആംബുലൻസ് ഡ്രൈവർമാർക്കും അമാനയുടെ മാതാപിതാക്കൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ജോലി സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കുടുംബം ഇപ്പോൾ ദുബായിലാണ് താമസം.

അമാനയുടെടേത് ലിസി അശുപത്രിയിലെ 32-മത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്. ഒൻപത് തവണയും വ്യോമ മാർഗ്ഗമാണ് ഹൃദയം എത്തിച്ചത്. പൂർണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം സർക്കാർ വിട്ടു നൽകിയത്.