

1/39
പ്രായമോ ഞങ്ങൾക്കോ ...... കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നിച്ചു നടത്തിയ 70, 75, 80 വയസിനു മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിന്റെ ഫൈനലിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് മാതൃഭൂമി


2/39
ശക്തമായ മഴയിൽ തിരുവനന്തപുരം ജഗതി കാരക്കാട്ടെ വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ


3/39
ശക്തമായ മഴയിൽ തിരുവനന്തപുരം ജഗതി കാവടി വിളയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ


4/39
എ.ഐ.വൈ.എഫ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന ഐക്യദാർഢ്യ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി


5/39
കനത്ത മഴയിലും കാറ്റിലും പത്തനംതിട്ട ഡോക്ടേഴ്‌സ് ലൈനിലെ വൈദ്യുതി ലൈനിനു മുകളിൽ വീണ മരം അഗ്നിശമന സേനാംഗങ്ങളും വൈദ്യുതി ജീവനക്കാരും ചേർന്ന് മുറിച്ച് നീക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി


6/39
വന്യജീവിസംരക്ഷണ സംഘടനയായ 'മാർക്ക്' സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ 'മാർക്ക് കിഡ്സ്' കൂട്ടായ്മയുടെ ലോഗോ കണ്ണൂരിൽ നടന്ന ചടങ്ങിൽ കെ.കെ ശൈലജ എം.എൽ.എ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി


7/39
കാറ്റേ നീ വീശരുതിപ്പോൾ........ തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയെ തുടർന്ന് രൂപപ്പെട്ട ശക്തമായ കാറ്റ്... കൊല്ലം പരവൂർ പൊഴിക്കരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി


8/39
കടലേറ്റത്തെ തുടർന്ന് കൊല്ലം മയ്യനാട് ലക്ഷ്മിപുരം ബീച്ചിലെ തീരം ഇടിഞ്ഞ് തുടങ്ങിയപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി


9/39
റോഡോ തോടോ.... കൊല്ലം ആശ്രാമം മൈതാനത്തിന്റെ പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായപ്പോൾ | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി


10/39
കായലല്ലിത് മൈതാനം......കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ കൊല്ലം ആശ്രാമം മൈതാനം | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി


11/39
തൃശ്ശൂർ മുണ്ടുപാലം റോഡിൽ കാന തകർന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി


12/39
തൃശൂർ വടക്കേ മഠം ബ്രഹ്മസ്വം വേദിക് റിസർച്ച് സെന്റർ നൽകുന്ന എൻഡോവ്‌മെന്റ് അവാർഡ് ഹുഗോ ഡേവിഡിന് സത്യനാരായണൻ മുണ്ടയൂർ നൽകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി


13/39
ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് തൃശ്ശൂർ വിമല കോളേജിൽ നടന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി


14/39
ലോക്ഡൗൺ കാലത്ത് കുട്ടികൾ ഉണ്ടാക്കിയ കരകൗശലവസ്തുക്കൾ വിൽപ്പനയ്ക്ക് വെച്ചപ്പോൾ. തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്‌ക്കൂളിൽ നന്മവിപണി എന്ന പേരിലാണ് പ്രദർശനവും വിൽപ്പനയും നടന്നത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി


15/39
ശക്തമായ മഴയിൽ തിരുവനന്തപുരം മുട്ടത്തറ പരുത്തികുഴി ബൈപ്പാസ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ


16/39
തിരുവനന്തപുരം പാച്ചല്ലൂർ വാഴമുട്ടത്ത് മണ്ണിടിഞ്ഞു വീണു തകർന്ന പാറയ്ക്കൽ നിസാമിന്റെ വീട്ടിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ


17/39
തിരുവനന്തപുരം ടെക്‌നോപാർക്ക് ക്യാമ്പസിലെ സീഡാക്ക് വികസിപ്പിച്ച വിവിധ ഉപകരണങ്ങൾ കാണുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ


18/39
ആലപ്പുഴ പുന്നപ്ര നോർത്ത് ലേക്കൽ കമ്മറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ച് മുൻ മന്ത്രി ജി.സുധാകരൻ സംസാരിക്കുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി


19/39
മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന്റെ മൊയാരത്ത് ശങ്കരൻ സ്മാരക പുരസ്കാരം കണ്ണൂരിൽ നടന്ന ചടങ്ങിൽ കെ.കെ.ശൈലജ എം.എൽ.എ മന്ത്രി എം.വി. ഗോവിന്ദനിൽ നിന്ന് സ്വീകരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി


20/39
കോട്ടയം പ്രസ് ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിയമസഭ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് മാതൃഭൂമി


21/39
തിരുവനന്തപുരം നാഗർകോവിൽ പാതയിൽ മണ്ണിടിഞ്ഞുവീണ നിലയിൽ.


22/39
നെയ്യാറ്റിൻകര ദേശീയപാതയിലെ കൂട്ടപ്പന മരുത്തൂർ പാലത്തിന്റ പാർശ്വഭിത്തി തകർന്ന നിലയിൽ. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നിട്ടുണ്ട് | ഫോട്ടോ: പ്രവീൺദാസ് എം മാതൃഭൂമി


23/39
ഡൽഹി പ്രഗതി മൈതാനിൽ അന്താരാഷ്ട്ര വ്യാപാരമേളക്കായി കേരള പവലിയൻ തയ്യാറാക്കുന്ന ആർട്ടിസ്റ്റ് ജിനൻ | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി


24/39
ഡൽഹി പ്രഗതി മൈതാനിൽ അന്താരാഷ്ട്ര വ്യാപാരമേളക്കായി കേരള പവലിയൻ തയ്യാറാക്കുന്ന ആർട്ടിസ്റ്റ് ജിനൻ | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി


25/39
ഡൽഹി പ്രഗതി മൈതാനിൽ അന്താരാഷ്ട്ര വ്യാപാരമേളക്കായി തയ്യാറാകുന്ന കേരള പവലിയൻ | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി


26/39
പ്രഗതി മൈതാനിൽ അന്താരാഷ്ട്ര വ്യാപാരമേളക്കായി ചാന്ദ്നി ചൗക്കിന്റെ മാതൃകയുമായി തയ്യാറാകുന്ന ഡൽഹി പവലിയൻ | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി


27/39
കോഴിക്കോട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി. നമ്പ്യാര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍.


28/39
ഐ.എം.എ. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ - അത്‌ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രമേഹ ആരോഗ്യ സന്ദേശ യാത്ര എ.എം ആരിഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു മാതൃഭൂമി


29/39
ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ശിശുദിനാഘോഷം ജില്ലാതല ഉദ്ഘാടനം ചൊവ്വ തൊഴിലാളി യുവജന വായനശാല പരിസരത്ത് നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി


30/39
കേരള ഗവ.നേഴ്സസ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം കെ.പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി


31/39
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി സ്വാഗതസംഘം രൂപീകരണയോഗം പാലക്കാട് ഡി.സി.സി. പ്രസിഡൻറ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി


32/39
സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി


33/39
കണ്ണീർ കൊയ്ത്ത്...... വീണ്ടും ശക്തിപ്പെട്ട മഴയെതുടർന്ന് കുട്ടനാടൻ പാടശേഖരങ്ങളിൽ വെള്ളം കയറിതുടങ്ങി. കൊയ്ത നെല്ലെല്ലാം വയലിൽകിടക്കുന്നു. കൊയ്‌ത്തുപ്രായമായവ മറിഞ്ഞുവീണും തുടങ്ങി. കർഷകന് കണ്ണീരുമാത്രം ബാക്കി. മങ്കൊമ്പ് മൂലപൊങ്ങാമ്പറം പാടശേഖരത്തെ കൊയ്തിട്ട നെല്ലിനരികെ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കികളയാൻ ശ്രമിക്കുന്ന കർഷകൻ | ഫോട്ടോ: സി.ബിജു മാതൃഭൂമി


34/39
സി.പി.എം കണ്ണൂർ ഏരിയ സമ്മേളനം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി


35/39
കോഴിക്കോട് രാധാ തിയേറ്ററില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തില്‍ സ്‌ക്രീനില്‍ ദുല്‍ഖറിനെ കണ്ടപ്പോള്‍ ആഹ്ലാദം പങ്കുവെക്കുന്ന ആരാധകര്‍ ഫോട്ടോ: പി. കൃഷ്ണപ്രദീപ്


36/39
മൈസൂരിവില്‍ മരം കടപുഴകിവീണ് തകര്‍ന്ന വാഹനങ്ങള്‍


37/39
ഡെന്മാര്‍ക്ക് ടിവോളിയിലെ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ച കൂറ്റന്‍ മത്തന്‍ കോപ്പന്‍ഗേഹനിലെ മൃഗശാലയില്‍ ആനകള്‍ക്ക് തീറ്റയായി നല്‍കിയപ്പോള്‍


38/39
ചെമ്മനാട് സി.ഡി.എസിന്റെ നെല്‍കൃഷി വിളവെടുപ്പിന്റെ ഭാഗമായി കുളനാട് എറങ്കൈ വയലില്‍ നടന്ന തിരുവാതിരകളി



Most Commented