

1/29
മലപ്പുറം കൂരിയാട് നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുന്ന ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിലെ ഡോ. അനില്‍ ദീക്ഷിത്, ഡോ. ജിമ്മിതോമസ് എന്നിവര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ വാഹനം തടയാന്‍ ശ്രമിക്കുന്ന നാട്ടുകാര്‍ | ഫോട്ടോ: അജിത് ശങ്കരൻ /മാതൃഭൂമി


2/29
മലപ്പുറം കൂരിയാട് നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുന്ന ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിലെ ഡോ. അനില്‍ ദീക്ഷിത് റോഡിലെ വിള്ളലുണ്ടായ ഭാഗം നോക്കിക്കാണുന്നു | ഫോട്ടോ: അജിത് ശങ്കരൻ /മാതൃഭൂമി


3/29
മലപ്പുറം കൂരിയാട് നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുന്ന ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിലെ ഡോ. അനില്‍ ദീക്ഷിത് വിള്ളലുണ്ടായ റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റിയ ഭാഗം നോക്കിക്കാണുന്നു | ഫോട്ടോ: അജിത് ശങ്കരൻ /മാതൃഭൂമി


4/29
മലപ്പുറം കൂരിയാട് നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുന്ന ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിലെ ഡോ. അനില്‍ ദീക്ഷിത് വിള്ളലുണ്ടായ ഭാഗത്തെ മണ്ണെടുത്ത് പരിശോധിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ /മാതൃഭൂമി


5/29
നേരറിയാന്‍; നേരിട്ടറിയാന്‍... മലപ്പുറം കൂരിയാട് നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുന്ന ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിലെ ഡോ. അനില്‍ ദീക്ഷിതിനോട് അപകടത്തിന്റെ ആഴം വിവരിക്കുന്ന നാട്ടുകാര്‍. ഡോ. ജിമ്മിതോമസും സംഘത്തിലുണ്ടായിരുന്നു | ഫോട്ടോ: അജിത് ശങ്കരൻ /മാതൃഭൂമി


6/29
ഞെട്ടലോടെ... മലപ്പുറം കൂരിയാട് നിർമാണം നടക്കുന്ന ദേശീയപാതയിലെ തകർന്ന സ്ഥലം സന്ദർശിക്കുന്ന ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘത്തിലെ ഡോ. അനിൽ ദീക്ഷിത് അപകടത്തിന്റെ ആഴം കണ്ട് അത്ഭുതം കൂറിയപ്പോൾ. ഡോ. ജിമ്മിതോമസും സംഘത്തിലുണ്ടായിരുന്നു | ഫോട്ടോ: അജിത് ശങ്കരൻ /മാതൃഭൂമി


7/29
ഓപ്പറേഷൻ സിന്ദൂർ രാജ്യാന്തരതലത്തിൽ ഇന്ത്യ പ്രചാരണ വിഷയമാക്കുന്നതിന്റെ ചുവടുപിടിച്ച് രാജ് ഭവനിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ അതിഥികളായെത്തിയ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ച എൻ. രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രനെയും കുടുംബാംഗങ്ങളെയും ഗവർണർ വിശ്വനാഥ് ആർലേക്കർ ആദരിച്ചപ്പോൾ. എസ്. ഗുരുമൂർത്തി സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് /മാതൃഭൂമി


8/29
ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാർ കിണറ്റിൽ വീണപ്പോൾ. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാർ പിറകിലേക്ക് എടുക്കുമ്പോൾ കിണറിന്റെ അര മതിൽ തട്ടി ഇടിഞ്ഞ് കാറടക്കം കിണറിൽ വീഴുകയായിരുന്നു. സ്‌ത്രീയെ രക്ഷപ്പെടുത്തി | ഫോട്ടോ: മാതൃഭൂമി


9/29
തഗ്ഗ് ലൈഫ് സിനിമയുടെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തിയ കമൽ ഹാസൻ, അഭിരാമി, ജോജു ജോർജ് എന്നിവർ | ഫോട്ടോ: ജയ്‌വിൻ ടി. സേവ്യർ /മാതൃഭൂമി


10/29
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് തീപിടിത്തത്തിലെ അനാസ്ഥക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ ഡെപ്യൂട്ടി മേയറടക്കമുള്ള കൗൺസിലർമാർ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ മുസ്ലീംലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് /മാതൃഭൂമി


11/29
രജിസ്ട്രാർ ഓഫീസുകളിലെ സമ്പൂർണ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ /മാതൃഭൂമി


12/29
അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ /മാതൃഭൂമി


13/29
ഹിന്ദു ഐക്യ വേദി സാമൂഹ്യനീതി കർമ്മ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ സംസ്ഥാന ഉപാധ്യക്ഷൻ ശശി കമ്മട്ടേരി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ /മാതൃഭൂമി


14/29
ദ കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ റീജണൽ ഓഫീസിന്റെ ഉദ്‌ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ /മാതൃഭൂമി


15/29
കുന്നിടിഞ്ഞ് അപകടാവസ്ഥയിലായ ദേശീയ പാത നിർമാണം നടക്കുന്ന തളിപ്പറമ്പ കുപ്പം കപ്പണ തട്ട് | ഫോട്ടോ: ലതീഷ് പൂവത്തൂർ /മാതൃഭൂമി


16/29
ദേശീയ പാത നിർമാണം നടക്കുന്ന തളിപ്പറമ്പ കുപ്പം കപ്പണ തട്ടിൽ കുന്നിടിഞ്ഞു അപകടാവസ്ഥയിലായതിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ | ഫോട്ടോ: ലതീഷ് പൂവത്തൂർ /മാതൃഭൂമി


17/29
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി


18/29
ആലപ്പുഴയിൽ നടക്കുന്ന എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന വിളംബര ജാഥ | ഫോട്ടോ: സി. ബിജു /മാതൃഭൂമി


19/29
സെഡ് ജി സി കമ്യൂൺ കോഴിക്കോട് കിഡ്‌സൺ കോർണറിൽ നടത്തിയ ലഹരിവിരുദ്ധ ചിത്രരചനയിൽ നിന്ന് | ഫോട്ടോ: പി.പി.ബിനോജ് /മാതൃഭൂമി


20/29
സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപവത്കരണയോഗം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ /മാതൃഭൂമി


21/29
പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാർ കണ്ണൂർ കലക്ടറേറ്റിൽ എൻ.ജി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഭിക്ഷാടന സമരം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ /മാതൃഭൂമി


22/29
കണ്ണൂർ തായത്തെരു വലിയ വളപ്പ് കാവിനു സമീപം ബസ്സ് ഓപ്പറേറ്റേഴ്സ് ഓഫീസിനെതിർവശത്തെ മതിൽ തകർന്ന നിലയിൽ | ഫോട്ടോ: സി. സുനിൽകുമാർ /മാതൃഭൂമി


23/29
രാജീവ് ഗാന്ധിയുടെ 34 -ാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കെപിസിസിയിൽ നടന്ന ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രവർത്തക സമിതി അംഗം കെ.സുധാകരൻ, എഐസിസി ജനറൽ ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പി.സി.വിഷ്‌ണുനാഥ്, എ.പി.അനിൽകുമാർ, പാലോട് രവി, വി.എസ്.ശിവകുമാർ, വി.എം.സുധീരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി


24/29
ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വുമൺ അസംബ്ലി മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


25/29
കേരള ഇലക്‌ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കൺവെൻഷൻ കണ്ണൂരിൽ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


26/29
രാജീവ് ഗാന്ധി സ്മൃതി ദിനത്തിൽ കണ്ണൂർ ഡി.സി.സി യിൽ നടന്ന അനുസ്മരണ ചടങ്ങ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


27/29
സ്കൂളുകളിലെ കുടിവെള്ള പരിശോധനക്കായി കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന ക്യാമ്പ് ഡെപ്യൂട്ടി മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


28/29
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് രാഹുൽ ഗാന്ധി ആദരാഞ്ജലികൾ അർപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


29/29
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആദരാഞ്ജലികൾ അർപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
Content Highlights: News in Pics Photo Gallery
Published: 21 May 2025, 12:24 am IST

Most Commented