

1/23
കോഴിക്കോട്ട് നടന്ന പ്രവാസി ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം കെ.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി


2/23
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ-2ന്റെ ലോഞ്ച് ചടങ്ങിൽ സെൽഫി എടുക്കുന്ന നടി കീർത്തി സുരേഷ്. സഞ്ജു സാംസൺ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, കായികമന്ത്രി വി.അബ്ദുറഹ്മാൻ, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം. കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ 'ബാറ്റേന്തിയ കൊമ്പൻ, 'ചാക്യാർ', 'വേഴാമ്പൽ' എന്നിവരെയും കാണാം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


3/23
കെ സി എൽ രണ്ടാം സീസണിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്ന് | ഫോട്ടോ: പ്രവീൺദാസ് എം / മാതൃഭൂമി


4/23
കെ സി എൽ രണ്ടാം സീസണിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്ന് | ഫോട്ടോ: പ്രവീൺദാസ് എം / മാതൃഭൂമി


5/23
തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടം പാമ്പാടിയിൽ വൈദ്യുതിലൈൻ പൊട്ടി വീണ് ഷോക്കേറ്റ് അക്ഷയ് മരിച്ച സ്ഥലം. അപകടത്തിൽപ്പെട്ട ഇരുചക്രവാഹനവും കാണാം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


6/23
കൊല്ലം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ നടത്തിയ ഏകദിന ശില്പശാല എൻ എസ് എസ് റജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


7/23
കൊല്ലം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ നടത്തിയ ഏകദിന ശില്പശാല എൻ എസ് എസ് റജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


8/23
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ ബോയ്സ് സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ സായ് കൊല്ലം ടീം. ഫൈനൽ മത്സരത്തിൽ 7-2 നാണ് തിരുവനന്തപുരം ജി.വി. രാജയെ തോല്പിച്ചത് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


9/23
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ ബോയ്സ് സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ സായ് കൊല്ലവും ജി.വി. രാജ തിരുവനന്തപുരവും തമ്മിൽ നടന്ന ഫൈനൽ മത്സരം. സായ് കൊല്ലം 7-2ന് ജേതാക്കളായി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


10/23
ന്യൂഡൽഹിയിലെ ഹുമയൂൺ ശവകുടീരത്തിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


11/23
ന്യൂഡൽഹിയിൽ കാവടിയുമായി ഗംഗാ നദിയിൽ നിന്ന് പുണ്യജലം കൊണ്ടുപോകുന്ന കാവടി യാത്രക്കാർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


12/23
രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ വിശ്വനാഥ് ആർലേക്കറും ചർച്ച നടത്തുന്നു | ഫോട്ടോ: Rajbhavan photos


13/23
രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ വിശ്വനാഥ് ആർലേക്കർ സ്വീകരിക്കുന്നു | ഫോട്ടോ: Rajbhavan photos


14/23
രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ വിശ്വനാഥ് ആർലേക്കർ സ്വീകരിക്കുന്നു | ഫോട്ടോ: Rajbhavan photos


15/23
കേരള പ്രിൻ്റേർസ് അസോസിയേഷൻ (കെ.പി.എ) ജില്ലാ റൂബി ജൂബിലി സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് വൈ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


16/23
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിനുശേഷം പുറത്തുവരുന്ന പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജീജു, കോൺഗ്രസ് നേതാവ് ജയറാം രമേശ്, കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


17/23
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിനുശേഷം പുറത്തുവരുന്ന പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജീജു, കോൺഗ്രസ് നേതാവ് ജയറാം രമേശ്, കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


18/23
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പാർച്ചന നടത്താനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്മൃതി കുടീരത്തിന് വലം വെയ്ക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


19/23
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പാർച്ചന നടത്താനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി എന്നിവരുമായി സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


20/23
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. വിക്ടർ ടി.തോമസ്, കരമന ജയൻ, കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, എം.വിജയകുമാർ, എസ്.എൻ.രഘുചന്ദ്രൻ നായർ, പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


21/23
കേരള പുലയർ മഹാസഭ 53-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


22/23
കോഴിക്കോട് റെയിൽവേ ലിങ്ക് റോഡിൽ ഹോട്ടൽ കലവറയ്ക്ക് മുന്നിൽ ടാക്സി സ്റ്റാൻഡിലേക്ക് ശനിയാഴ്ച രാത്രി വീണ വൻമരം ബീച്ച് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി


23/23
രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിലെ നാഗസാക്കിയിൽ, യു.എസിന്റെ അണുബോംബിൽ തകർന്ന യുറകാമി കത്തീഡ്രലിലെ മണികളിലൊന്ന് ആക്രമണത്തിന്റെ 80-ാം വർഷത്തിൽ പുനർനിർമിച്ചപ്പോൾ. ജെയിംസ് നൊളൻ ജൂനിയർ എന്ന പ്രൊഫസറുടെ നേതൃത്വത്തിൽ ഒരുകൂട്ടം അമേരിക്കക്കാരാണ് തകർന്ന മണിയുടെ പുനഃസൃഷ്ടിക്ക് മുൻകൈയെടുത്തത്. കത്തീഡ്രൽ നേരത്തെ പുനർനിർമിച്ചിരുന്നു. അണുബോംബാക്രമണത്തിന്റെ 80-ാം വാർഷികദിനമായ ഓഗസ്റ്റ് ഒൻപതിന് ഇത് കത്തീഡ്രലിൽ സ്ഥാപിക്കും. 'ഫാറ്റ് മാൻ' എന്നുപേരിട്ട ബോംബുവീണ് 70,000 ത്തിലേറെപ്പേരാണ് നാഗസാക്കിയിൽ മരിച്ചത് | ഫോട്ടോ: എ.പി.
Content Highlights: News in pics photo gallery
Published: 20 Jul 2025, 02:22 am IST

Most Commented