

1/40
പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ നടന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരി | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


2/40
പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ നടന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി ആഘോഷം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


3/40
എറണാകുളം സൗത്ത് എൻഎസ്എസ് നമ്പർ 5081 കരയോഗത്തിൻ്റെ പൊതുയോഗവും കുടുംബ സംഗമവും അധ്യാപക ഭവനിൽ കൊച്ചി കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. രാജേന്ദ്രപ്രസാദ്, സുധാകരമേനോൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


4/40
എറണാകുളം ശിവക്ഷേത്രത്തിൽ ഫീഡിങ്ങ് പോഡ് (മുലയൂട്ടുന്ന അമ്മക്കും കുഞ്ഞിനും സൗകര്യത്തോടെയുള്ള മുറി) സമർപ്പണം ചിങ്ങം 1 കാലത്ത് എറണാകുളം ജില്ലാ ജഡ്ജി വി ജി ശാലീന നായർ, എ. ബി.എൻ ഗ്രൂപ്പ് എം.ഡി ജയശ്രീ മേനോൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


5/40
എറണാകുളം ശിവക്ഷേത്രത്തിൽ നിറമാല മഹോത്സവത്തോടനുബന്ധിച്ച് പാറമേക്കാവ് അഭിഷേകിന്റെ പ്രമാണത്തിൽ നടന്ന കാഴ്ച ശീവേലി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


6/40
ഡൽഹിയിൽ മുസ്ലിം ലീഗ് പുതിയതായി നിർമ്മിച്ച ആസ്ഥാന മന്ദിരം. 24-ാം തീയതി ഉദ്ഘാടനം ചെയ്യും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


7/40
ഡൽഹിയിൽ മുസ്ലിം ലീഗ് പുതിയതായി നിർമ്മിച്ച ആസ്ഥാന മന്ദിരം. 24-ാം തീയതി ഉദ്ഘാടനം ചെയ്യും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


8/40
റഷ്യൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ 180-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ റഷ്യയുടെ ഓണററി കോൺസുലേറ്റുമായി ചേർന്ന് സംഘടിപ്പിച്ച ടൂറിംഗ് വെർച്വൽ റിയാലിറ്റി ഷോ ഉദ്ഘാടനം ചെയ്ത ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനും എഴുത്തുകാരൻ സക്കറിയായും വിആർ ഷോ കാണുന്നു. റഷ്യൻ കാഴ്ച്ചകളാണ് വിആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


9/40
ഡൽഹി - എൻസിആറിൽ നിന്ന് തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ വിവിധ മൃഗാവകാശ സംഘടനകളുടെയും നായ സ്നേഹികളുടെയും നേതൃത്വത്തിൽ ന്യൂഡൽഹിയിലെ രാംലീല മൈതാനത്തിന് സമീപം പ്രതിഷേധ മാർച്ച് നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


10/40
ഓർത്തഡോക്‌സ് സഭയുടെ വയോജനശ്രദ്ധ പദ്ധതി 'ചാരെ' യുടെ ഉദ്ഘാടനം പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻ ഓഡിറ്റോറിയത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു. ഏബ്രഹാം ജോർജ്, ഫാ.മത്തായി കുന്നിൽ, ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്‌കോപ്പ, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ഏബ്രഹാം മാർ സെറാഫിം, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.സാമുവൽ മാർ ഐറേനിയസ്, ബിജു ഉമ്മൻ, ഫാ.ബിജു മാത്യൂസ് പ്രക്കാനം തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി


11/40
കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന പ്രധാന പ്രതിയായ നൈജീരിയൻ സ്വദേശി ഡിയോ ലയണലിനെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


12/40
സംസ്ഥാനതല കർഷകദിനാഘോഷച്ചടങ്ങ് തൃശ്ശൂരിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


13/40
തൃശ്ശൂർ ശക്തൻ നഗറിലെ ശക്തൻ തമ്പുരാൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


14/40
സബർമതി അക്കാദമി കണ്ണൂരിൽ സംഘടിപ്പിച്ച "വെല്ലുവിളി നേരിടുന്ന ഭരണഘടനാ മൂല്യങ്ങൾ" സംവാദം ഡെപ്യൂട്ടി മേയർ പി.ഇന്ദിര ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


15/40
കണ്ണൂർ ഡി സി സി ഓഫീസിൽ നടന്ന ജില്ലാ നേതൃ യോഗം കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


16/40
ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


17/40
കാർഷികപ്പെരുമയുടെ ഭൂതകാലത്തിൽനിന്ന് വയനാടിന്റെ വയലുകൾ ചുരുങ്ങുകയാണ്. കൃഷിത്താളം വിടാതെ ഗോത്രകർഷകർ നെല്ലുവിളയിക്കാൻ വയലിലിറങ്ങുന്നു. വയനാട് പാക്കം വനാതിർത്തിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: രമേഷ് വെള്ളമുണ്ട


18/40
വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ നെന്മേനിക്കുന്ന് കോളിപ്പാടി പാടശേഖരത്തില്‍ വിത്ത് വിതയ്ക്കുന്ന കര്‍ഷകനായ വയനാട് കൃഷി ഉപഡയറക്ടര്‍ കെ.കെ. രാമുണ്ണി.


19/40
സുൽത്താൻബത്തേരി ഏഴേക്കറിൽ പാടത്ത് കൃഷിയിലേർപ്പെട്ടിരിക്കുന്ന കർഷകൻ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


20/40
കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രജ്വൽ സുരേഷ് / മാതൃഭൂമി


21/40
ചിനുചിനെ ചിങ്ങം.... ഇന്ന് ചിങ്ങം ഒന്ന്. കാലാവസ്ഥയോട് പൊരുതി മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ പ്രതീക്ഷകൾ വിളയുന്ന ദിനം. തകർത്തു പെയ്യുന്ന മഴയിൽ കൊല്ലം കടവൂർ ഏലായിലെ തൻ്റെ കൃഷിയിടത്തിൽ നിന്നും പണികഴിഞ്ഞു മടങ്ങുന്ന കർഷകൻ ഉണ്ണികൃഷ്ണൻ. 40 വർഷമായി മുടങ്ങാതെ ഇവിടെ നെൽകൃഷി നടത്തുന്നുണ്ട് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


22/40
സിഐടിയു ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച യുവ തൊഴിലാളി സംഗമം സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/40
കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


24/40
കണ്ണൂർ, കാസർകോട് ജില്ലകളിലെ മുച്ചിലോട്ടുകാവുകളിലെ സ്ഥാനികരെ ആദരിക്കാനായി തുഞ്ചത്താചാര്യ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ വളപട്ടണം മുച്ചിലോട്ട് കാവിൽ സംഘടിപ്പിച്ച ആചാര്യ സംഗമത്തിലെത്തിയ ആചാര്യന്മാർ ഘോഷയാത്രയിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/40
ഞാൻ റെഡി... കൊല്ലത്ത് അഷ്ടമുടികായലിൽ ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ജീവൻരക്ഷാ പരിശീലനകേന്ദ്രവുമായി ചേർന്ന് ഫ്രീഡം ഫെസ്റ്റ് 2025 ന്റെ ഭാഗമായി ഭിന്നശേഷികുട്ടികൾക്കായി നടത്തിയ നീന്തൽ പ്രദർശനത്തിൽ കായലിലേക്ക് ചാടുന്ന ചിന്നു എന്ന എസ്തർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


26/40
കൊല്ലത്ത് അഷ്ടമുടികായലിൽ ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ജീവൻരക്ഷാ പരിശീലനകേന്ദ്രവുമായി ചേർന്ന് ഫ്രീഡം ഫെസ്റ്റ് 2025 ന്റെ ഭാഗമായി ഭിന്നശേഷികുട്ടികൾക്കായി നടത്തിയ നീന്തൽ പ്രദർശനത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


27/40
കൊല്ലത്ത് അഷ്ടമുടികായലിൽ ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ജീവൻരക്ഷാ പരിശീലനകേന്ദ്രവുമായി ചേർന്ന് ഫ്രീഡം ഫെസ്റ്റ് 2025 ന്റെ ഭാഗമായി ഭിന്നശേഷികുട്ടികൾക്കായി നടത്തിയ നീന്തൽ പ്രദർശനത്തിൽ പങ്കെടുക്കുന്ന ചിന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


28/40
കൊല്ലത്ത് അഷ്ടമുടികായലിൽ ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി ജീവൻരക്ഷാ പരിശീലനകേന്ദ്രവുമായി ചേർന്ന് ഫ്രീഡം ഫെസ്റ്റ് 2025 ന്റെ ഭാഗമായി ഭിന്നശേഷികുട്ടികൾക്കായി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നീന്തൽ പ്രദർശനത്തിൽ ഒന്നാമതായി എത്തുന്ന കാൽവിൻ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


29/40
മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ.എൽ.പി.സ്‌കൂൾ അങ്കണത്തിൽ നടന്ന കർഷകദിനാചരണത്തിൽ കുട്ടികൾക്ക് നെൽക്കതിർ സമ്മാനിച്ചപ്പോൾ ഫോട്ടോ ബിജു വർഗീസ് മാതൃഭൂമി


30/40
മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ.എൽ.പി.സ്‌കൂൾ അങ്കണത്തിൽ നടന്ന കർഷകദിനാചരണത്തിൽ കുട്ടികൾക്ക് നെൽക്കതിർ സമ്മാനിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


31/40
കൊല്ലത്ത് നടക്കുന്ന സാംബവ മഹാസഭയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


32/40
മലപ്പുറം കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്. കുറ്റിപ്പുറം പാലത്തിന് സമീപം നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ കുറ്റിപ്പുറത്തെയും കോട്ടക്കലിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി


33/40
ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഗർഡർ നിലംപതിച്ചപ്പോൾ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് ഉയർത്തി മാറ്റുന്നു.


34/40
പാലക്കാട് കപ്പൂര്‍ കുമരനെല്ലൂരില്‍ കര്‍ഷകദിനാചരണ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.ബി. രാജേഷിന് മുന്നില്‍ കര്‍ഷകരും കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.


35/40
വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നപ്പോൾ. ഡാമിന്റെ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിട്ടുള്ളത് | ഫോട്ടോ: മാതൃഭൂമി


36/40
കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ അഭിനയ സന്തോഷ്. അണ്ടർ 16 കോഴിക്കോട് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


37/40
ഉയരട്ടെ പ്രതീക്ഷകൾ.... ഇന്ന് ചിങ്ങം ഒന്ന്, കർഷകദിനം. കാലാവസ്ഥയും സാഹചര്യങ്ങളും പ്രതികൂലമാണെങ്കിലും പ്രതീക്ഷകളും, സ്വപ്‌നങ്ങളുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളാത്തുരുത്തി പുതിയ പാലത്തിന്റെ ഭാഗമായി ഉയരുന്ന കൂറ്റൻ ആർച്ചിന്റെ പശ്ചാത്തലത്തിൽ പാടത്ത് പണിയെടുക്കുന്ന കർഷകർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


38/40
സംസ്ഥാന കാർഷിക അവാർഡ് മാതൃഭൂമി ഡോട്ട്‌കോമിലെ അനു ദേവസ്യ മന്ത്രി പി. പ്രസാദിൽ നിന്ന് ഏറ്റുവാങ്ങുന്നു. മന്ത്രി കെ. രാജൻ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


39/40
വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ 5.45 ഓടെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടം. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു സ്ത്രീകള്‍ മരിച്ചു.


40/40
കണ്ണൂർ പള്ളിക്കുന്ന് പോസ്റ്റ് ഓഫീസ് കവലയിൽ ആംബുലൻസ് ഡിവൈഡറിൽ കയറിയ നിലയിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in pics Photo Gallery
Published: 17 Aug 2025, 02:04 pm IST

Most Commented