

1/8
ഐഎൻടിയുസി കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ മെയ് ദിനറാലി


2/8
എഫ്.ഐ.ടി.യു പാലക്കാട് സംഘടിപ്പിച്ച മെയ്ദിന റാലി | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി


3/8
അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ ടിക്കറ്റ് പരിശോധന ഉദ്യാഗസ്ഥർ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിലത്ത് പായവിരിച്ചിരുന്ന് പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി


4/8
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പാലക്കാട്ട് സംഘടിപ്പിച്ച മെയ്ദിന റാലിയും സെമിനാറും ജില്ലാ പ്രസിഡൻറ് ടി വെള്ളപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി


5/8
എ.ഐ.ടി.യു.സി. പാലക്കാട് സംഘടിപ്പിച്ച മെയ്ദിന റാലി വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി


6/8
എസ് ടിയു മേയ് ദിന റാലി കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷൻ എൻ.എ.കരിം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/8
വലയിലാക്കാം, വള്ളത്തിലാക്കാം ..... തൊഴിലിടങ്ങൾ മാറ്റത്തിന്റെ പാതയിലാണ്. പരമ്പതാഗത തൊഴിലുകൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകാതെ പുതുട്രെൻഡുകൾക്കൊപ്പം തങ്ങളുടെ മത്സ്യബന്ധനം മാറ്റിയവരാണിവർ. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശികളായ അനിലും, പ്രദീപും ചേർന്ന മീൻ പിടിക്കുന്നത് കാമറയിലാക്കുന്ന അമൽ. അപ്പാപ്പി ഫിഷിംങ്ങ് വ്ളോഗ് എന്ന യൂടൂബ് ചാനൽ വഴി ഇത് ലോകം കാണുന്നു. മീൻ വിപണനവും ഒപ്പം വ്ളോഗിംങ്ങും. ഇന്ന് ലോക തൊഴിലാളി ദിനം | ഫോട്ടോ: സി.ബിജു / മാതൃഭൂമി


8/8
കത്തുന്ന വേനല്‍ ചൂടിനെ വകവെക്കാതെ നിര്‍മാണ ജോലികള്‍ ചെയ്യുന്നതിനിടെ ദാഹമകറ്റുന്ന തൊഴിലാളി. കടലുണ്ടിപ്പുഴയില്‍ തടയണയുടെ നിര്‍മാണം നടക്കുന്ന മലപ്പുറം നാമ്പ്രാണിയില് നിന്നൊരു തൊഴിലാളി ദിനക്കാഴ്ച | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: news in pics 01 05 2024
Published: 01 May 2024, 03:29 am IST

Most Commented