പോപ്പ്‌കോണ്‍ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. സാള്‍ട്ടഡ്, ചീസ് എന്നിങ്ങനെ നിരവധി രുചി വൈവിധ്യങ്ങളില്‍ പോപ്പ്‌കോണ്‍ ലഭ്യമാണ്. തിയേറ്ററില്‍ ഒരു പടം കാണാന്‍ പോയാല്‍ ഇന്റര്‍വെല്ലിനും ഒരു കപ്പ് പോപ്പ്‌കോണ്‍ മസ്റ്റാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഇടം നേടുന്നത് വെറൈറ്റിയായിട്ടുള്ള ഒരു പോപ്പ്‌കോണാണ്. പേര് വാട്ടര്‍മെലണ്‍ പോപ്പ്‌കോണ്‍. 

To advertise here,

വാട്ടര്‍മെലണ്‍ പോപ്പ്‌കോണ്‍ ഉണ്ടാകുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ഒരു ഫുഡ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു കഷണം തണ്ണിമത്തന്‍ ഫ്രൈയിങ് പാനില്‍ ഇടുന്നത് വീഡിയോയില്‍ കാണാം. ഇതിനൊപ്പം പോപ്പ്‌കോണ്‍ കൂടി ചേര്‍ത്തു കൊടുക്കുകയാണ്. 

പാകമായശേഷം രുചികരമായ വാട്ടര്‍മെലണ്‍ പോപ്പ്‌കോണ്‍ ആസ്വദിക്കാം. പിങ്ക് നിറമാണ് ഈ വിഭവത്തിനുള്ളത്. 18 മില്ല്യണിലധികം ആളുകള്‍ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. 'തണ്ണിമത്തന് ഇത്ര നിറം ഉണ്ടാകില്ല, വീഡിയോ വ്യാജമാണ്‌' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. നിരവധി പേര്‍ ഈ വിഭവം ആസ്വദിക്കണമെന്ന ആ​​ഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.