മാർച്ച് 19-നാണ് ബോളിവുഡ് ചിത്രം ധുരന്ധർ ദി റിവഞ്ച് (ധുരന്ധർ 2) റിലീസായത്. ചിത്രത്തിന്റെ വിജയാഘോഷ തിരക്കുകൾക്കിടെ മുംബൈയിൽ സീഫുഡ് ഡേറ്റിനെത്തിയ രൺവീർ സിങ്ങിന്റെയും ദീപികയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

To advertise here,

സമുദ്രവിഭവങ്ങളിൽ പേരുകേട്ട റസ്റ്ററന്റാണ് മുംബൈയിലെ മാസ്ലി. ഇവിടെയെത്തി ഭക്ഷണം കഴിച്ച താരങ്ങൾ റസ്റ്ററന്റ് ജീവനക്കാരോടൊപ്പം പകർത്തിയ ചിത്രങ്ങൾ എക്‌സിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്.

ധുരന്ധർ 2-ന്റെ സ്‌ക്രീനിങ്ങിലെ ദീപികയുടെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ താരദമ്പതികൾ മാസ്ലി റസ്റ്ററന്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ അതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തു.

'സീഫുഡിന്റെ ധുരന്ധർ ആണ് മാസ്ലി' എന്ന് കുറിച്ചുകൊണ്ടാണ് താരങ്ങളുടെ സന്ദർശനത്തിന്റെ ചെറിയ വീഡിയോ റസ്റ്ററന്റ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. രൺവീറും ദീപികയും ഭക്ഷണം കഴിച്ചശേഷം റസ്റ്ററന്റിൽ നിന്ന് പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണാം. താരങ്ങൾ മാസ്ലിയിൽനിന്ന് എന്താണ് കഴിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇതിനെച്ചൊല്ലിയും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങളുണ്ട്.