
മലപ്പുറം: കോട്ടക്കുന്നിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം ഇനി നല്ല ഭക്ഷണവും രുചിക്കാം. കോട്ടക്കുന്നിൽ പണി പൂർത്തീകരിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
മലബാർ മേഖലയിലെ ഭക്ഷ്യ ടൂറിസം മേഖലയ്ക്ക് പുതുജീവൻ നൽകുന്നതിനും പ്രാദേശിക സംരംഭകർക്കും സേവന ജീവനക്കാർക്കും നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ.), നാഷണൽ ഹെൽത്ത് മിഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയിൽ 12 ഭക്ഷണശാലകളുണ്ട്.
ഡൈനിങ് സൗകര്യം, മാലിന്യ സംസ്‌കരണം, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഫുഡ് സ്ട്രീറ്റിൽ ഒരുക്കിയിട്ടുണ്ട്. ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷത വഹിച്ചു.
കളക്ടർ വി.ആർ. വിനോദ്, കൗൺസിലർ പി.എസ്.എ. നജ്മ സബീർ, ഡി.എം.ഒ. ഡോ. ടി.കെ. ജയന്തി, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ്കുമാർ, എഫ്.എസ്.എസ്.ഐ. ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ. ധന്യ, ഡോ. ടി.എൻ. അനൂപ്, ഡി.ടി.പി.സി. സെക്രട്ടറി വിപിൻ ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
Content Highlights: Explore Kottakkunnu`s new food street in Malappuram. Enjoy nature and delicious food. Grand opening by Health Minister Veena George.
Published: 15 Feb 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented