ഉപഭോക്താവിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് എഫ്എസ്എസ്എഐ നോട്ടീസയച്ചത്

തെറ്റായ അവകാശവാദങ്ങൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തുന്ന ബിസ്‌കറ്റ് കമ്പനിക്ക് നോട്ടീസ് അയച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഉപഭോക്താവിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് അയച്ചത്. ഈറ്റ് ഫിറ്റ് ഡൈജസ്റ്റീവ് എന്ന ബിസ്‌കറ്റ് പുറത്തിറക്കുന്ന എസ്എജെ ഫുഡ് പ്രൊഡക്ട്‌സ് എന്ന കമ്പനിക്കാണ് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നോട്ടീസ് അയച്ചത്.
ബിസ്‌കറ്റിലെ ചേരുവകളെ കുറിച്ചാണ് കമ്പനി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചത്. 100 ശതമാനം ആട്ട അടങ്ങിയിരിക്കുന്നു എന്നാണ് ബിസ്‌കറ്റിന്റെ ലേബലിൽ മുൻഭാഗത്തായി പ്രിന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചേരുവകളുടെ പട്ടികയിൽ 72.33 ശതമാനം ആട്ട എന്നാണ് രേഖപ്പെടുത്തിയത്. കൂടാതെ അധികമായി പഞ്ചസാര ചേർത്തിട്ടില്ല എന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ, മാൾട്ടോഡെക്‌സ്ട്രിൻ, ഗ്ലൂക്കോസ് സിറപ്പ് എന്നിവ ബിസ്‌കറ്റിൽ അടങ്ങിയിട്ടുണ്ട്. ബിസ്‌കറ്റിന്റെ പേരിനെ കുറിച്ചും അതോറിറ്റി സംശയമുന്നയിച്ചു. 'ഈറ്റ് ഫിറ്റ് ഡൈജസ്റ്റീവ്' എന്ന പേര് ബിസ്‌കറ്റിന് നൽകുന്നതിന് ശാസ്ത്രീയമായ വിശദീകരണം ആവശ്യമാണെന്ന് അതോറിറ്റി പറയുന്നു.
ഇക്കാര്യങ്ങളിൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് അതോറിറ്റി ബിസ്‌കറ്റ് കമ്പനിയോട് നിർദേശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പേരുകൾ ഉപയോഗിച്ചതിനും മാർക്കറ്റിങ്ങിനായി തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനും വിവിധ ഭക്ഷ്യോൽപ്പന്നങ്ങളുടെ പട്ടിക എഫ്എസ്എസ്എഐ നേരത്തേ പുറത്തുവിട്ടിരുന്നു. ഭക്ഷ്യ ലേബലിങ് സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങളായിരുന്നു ഇവ എന്ന് അതോറിറ്റി പറയുന്നു.
Content Highlights: The FSSAI issued a notice to SAJ Food Products for misleading claims on its Eat Fit Digestive biscuits. The front label claimed 100 percent atta, but the ingredients list revealed only 72.33 percent atta along with maltodextrin and glucose syrup.
Published: 29 Jun 2026, 02:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented