ഫ്രാന്‍സിലെ അബ്വാസിലുള്ള ഒരു ചെറിയ റസ്റ്ററന്റില്‍ സ്ഥാപനയുടമ നടപ്പിലാക്കിയ പുതിയ നയം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റ് നേരത്തേ റിസര്‍വ് ചെയ്ത ആളുകളില്‍ കുറവോ കൂടുതലോ പേര്‍ റസ്റ്ററന്റില്‍ എത്തിയാല്‍ പിഴ ഈടാക്കുമെന്നാണ് പുതിയ പോളിസിയില്‍ സ്ഥാപനയുടമ ഒലിവര്‍ വിന്‍സെന്റ് വ്യക്തമാക്കിയത്. 

To advertise here,

റിസര്‍വ് ചെയ്ത ആളുകളില്‍ കുറവോ കൂടുതലോ പേര്‍ വന്നാല്‍ 15 യൂറോ(1500 രൂപ) ആണ് പിഴ ഈടാക്കുക. ഉപഭോക്താക്കളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാനും റസ്റ്ററന്റ് പ്രവര്‍ത്തനങ്ങളോട് ആദരവ് പുലര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിന്‍സെന്റ് പറഞ്ഞു. 

ആളുകളുടെ എണ്ണത്തില്‍ മാറ്റം വന്നാല്‍ റസ്റ്ററന്റിലേക്ക് നേരത്തേ ഫോണ്‍ചെയ്ത് പറയണം. എങ്കിലേ പിഴ കൂടാതെ റസ്റ്ററന്റില്‍ പ്രവേശിക്കാനാകൂ എന്നും ഉടമയുടെ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുതിയ നിയമത്തെ കുറിച്ച് ഇയാള്‍ വിശദമാക്കിയത്. 

കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തിയത്. റസ്റ്ററന്റിലേക്ക് എത്തുന്നവര്‍ക്ക് വളരെ അത്യാവശ്യമായി ഒരാളെ കൂട്ടത്തില്‍ ചേര്‍ക്കേണ്ടിവന്നാല്‍ എന്തു ചെയ്യുമെന്നും അത്തരം സാഹചര്യങ്ങളില്‍ ഈ നയംകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നും ആളുകള്‍ ചോദിച്ചു.