ഫിഫ ലോകകപ്പിൽ നോർവെയെ നോക്കൗട്ടിലെത്തിച്ച പ്രകടനത്തിന് പിന്നാലെ, മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലാൻഡ് വ്യത്യസ്തമായ ഒരു കാര്യത്തിന് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഇന്ത്യൻ ഭക്ഷണത്തോടുള്ള തൻ്റെ താത്പര്യം താരം പറയുന്ന ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
പ്രീമിയർ ലീഗ് ഇന്ത്യ ഇൻസ്റ്റഗ്രാമിൽ ഒരു വർഷം മുമ്പ് പങ്കുവെച്ച ഒരു അഭിമുഖത്തിലാണ് ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടം താരം പ്രകടിപ്പിച്ചത്. ഈ ഇൻസ്റ്റഗ്രാം റീലാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
ബട്ടർ ചിക്കനും ഗാർലിക് നാനും പ്രിയം!
ഇന്ത്യൻ ഭക്ഷണം ഏറെ ഇഷ്ടമാണെന്നും ഏതൊക്കെ വിഭവങ്ങളാണ് കൂടുതൽ പ്രിയമെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ വിഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് മട്ടൻ ചോപ്സ്, ബട്ടർ ചിക്കൻ, ഗാർലിക് നാൻ എന്നിവയാണ് തന്റെ ഫേവറിറ്റുകൾ എന്നായിരുന്നു ഇരുപത്തഞ്ചുകാരന്റെ മറുപടി.
മറ്റ് ഫുട്ബോൾ താരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഭക്ഷണരീതിയാണ് ഹാലാൻഡ് പിന്തുടരുന്നത്. കളിക്കളത്തിൽ എപ്പോഴും ഊർജ്ജസ്വലനായിരിക്കാൻ ദിവസവും ഏകദേശം 6000 കലോറി ഭക്ഷണം താരം കഴിക്കാറുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പോഷകഗുണം ഏറെയുള്ള പശുവിന്റെ ഹൃദയം, കരൾ തുടങ്ങിയവയാണ് ഹാലാൻഡിന്റെ പ്രധാന ആഹാരം.
ശരീരത്തിന് വേഗത്തിൽ ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്ന ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകുന്നത്.
ഭക്ഷണത്തിനൊപ്പം തന്നെ ശരീരത്തിൽ കൃത്യമായി ജലാംശം നിലനിർത്തുന്നതിലും ആവശ്യത്തിന് വിശ്രമിക്കുന്നതിലും ഹാലാൻഡ് കടുത്ത അച്ചടക്കം പാലിക്കുന്നു.
ജൂൺ 23-ന് നടന്ന സെനഗലിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി നോർവെയെ 3-2 ന് വിജയത്തിലെത്തിക്കാൻ ഹാലാൻഡിനായിരുന്നു. ജൂൺ 27-ന് ഫ്രാൻസിനെതിരെയാണ് നോർവെയുടെ അടുത്ത മത്സരം.
Content Highlights: After firing Norway into the FIFA World Cup knockout stages with a brilliant brace, Manchester City sensation Erling Haaland has taken social media by storm by revealing his love for Indian delicacies like Butter Chicken and Mutton Chops alongside his rigorous 6,000-calorie daily diet.
Published: 24 Jun 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented