അമുലിന്റെ മസ്തി ദഹി ഗുണനിലവാരമില്ലാത്തതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾക്കെതിരെ പ്രതികരണവുമായി അമുൽ. ട്രസ്റ്റിഫൈഡ് എന്ന പ്ലാറ്റ്‌ഫോം പുറത്തുവിട്ട വീഡിയോ ഉപഭോക്താക്കൾക്കിടയിൽ അനാവശ്യമായ ഭീതിയും തെറ്റിദ്ധാരണയും പരത്താൻ ബോധപൂർവ്വം നിർമ്മിച്ചതാണെന്ന് അമുൽ വ്യക്തമാക്കി.
തൈര് എന്നത് ഗുണകരമായ ബാക്ടീരിയകളുള്ള ഉത്പന്നമാണെന്നും പാക്കറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അമുൽ അറിയിച്ചു. വീഡിയോയ്ക്കായി സാമ്പിളുകൾ ശേഖരിച്ച രീതിയിൽ അപാകതയുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടിയ അമുൽ, വിവാദമായ ബാച്ച് നമ്പർ SR04CM (Use-by date 07.12.25) പരിശോധിച്ചതായും എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങളും ആഭ്യന്തര ഗുണനിലവാര മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഐഎസ്ഒ സർട്ടിഫൈഡ് ഡയറികളിലാണ് മസ്തി ദഹി നിർമ്മിക്കുന്നതെന്നും ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് 50-ലധികം ഗുണനിലവാര പരിശോധനകൾക്ക് ഉത്പന്നം വിധേയമാകുന്നുണ്ടെന്നും അമുൽ വ്യക്തമാക്കി. പാക്കറ്റിലും കപ്പിലും ലഭിക്കുന്ന തൈരുകൾ ഒരേ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിക്കുന്നതെന്നും പാക്കേജിങ് മെറ്റീരിയലിന്റെ വിലയിലുള്ള വ്യത്യാസം മാത്രമാണ് ഇവയുടെ വിലയിൽ മാറ്റമുണ്ടാക്കുന്നതെന്നും അമുൽ വിശദീകരിച്ചു. മുൻപ് ഉത്തർപ്രദേശിൽ സമാനമായ രീതിയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതാണെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഇത്തരം പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്നും അമുൽ ആവശ്യപ്പെട്ടു.
Content Highlights: Amul addresses social media videos questioning the quality of its Masti Dahi.
Published: 06 Jan 2026, 07:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented