
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നിർണായക വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ബഡ്നേരഡിയിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ രവി റാണ. മൂന്നാം തവണയും മോദി അധികാരത്തിലേറിയാൽ ഉദ്ധവ് താക്കറെ എൻ.ഡി.എയിൽ ചേരുമെന്ന് രവി റാണ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം 20 ദിവസത്തിനകം ഉദ്ധവ് എൻ.ഡി.എയിൽ ചേക്കേറുമെന്നും അദ്ദേഹം സി.എൻ.എൻ.-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏക്നാഥ് ഷിന്ദേ ശിവസേനയിൽ നിന്നും അജിത് പവാർ എൻ.സി.പിയിൽ നിന്നും പുറത്തുപോകുമെന്ന് താൻ ശരിയായി പ്രവചിച്ചിരുന്നുവെന്ന് റാണ അവകാശപ്പെട്ടു. ഇത്തവണയും താൻ പറയുന്നത് ശരിയാകും. ബാൽ താക്കറെയുടെ മകനായതിനാൽ ഉദ്ധവിന് വേണ്ടിയുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഉദ്ധവ് ഈ വാതിൽ ഉപയോഗിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റാണ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ബി.ജെ.പി. നേതൃത്വംനൽകുന്ന സഖ്യത്തിൽ അജിത്പവാർ നേതൃത്വം നൽകുന്ന എൻ.സി.പി.യും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നേതൃത്വം നൽകുന്ന ശിവസേനയും ഘടകകക്ഷികളാണ്. കോൺഗ്രസും ശരദ്പവാർ വിഭാഗം എൻ.സി.പി. യും ഉദ്ധവ്‌വിഭാഗം ശിവസേനയും ഉൾപ്പെടുന്നതാണ് ഇന്ത്യമുന്നണി. സംസ്ഥാനത്ത് മഹാവികാസ് അഘാഡി (എം.വി.എ.) എന്ന പേരിൽ ഈ സഖ്യം അറിയപ്പെടുന്നു.
Content Highlights: Uddhav Thackeray to join NDA within 20 days says ravi rana
Published: 03 Jun 2024, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented