മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി ശിവസേന ഉദ്ധവ് താക്കറേ വിഭാഗം. മുതിര്‍ന്ന നേതാവ് അനില്‍ ദേശായി, മുന്‍ കേന്ദ്രമന്ത്രി അനന്ത് ഗീതെ തുടങ്ങി 17 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത് എക്‌സിലൂടെ പങ്കുവെച്ചു. 

To advertise here,

അനില്‍ ദേശായി മുംബൈ സൗത്ത് സെന്‍ട്രലില്‍നിന്ന് മത്സരിക്കും. അനന്ത് ഗീതെ റായ്ഗഢില്‍നിന്നും അരവിന്ദ് സാവന്ത് മുംബൈ സൗത്തില്‍നിന്നും ജനവിധി തേടും. ആകെ 22 സീറ്റുകളിലാണ് ശിവസേന യു.ബി.ടി. മത്സരിക്കുക. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. 

സിറ്റിങ് എം.പി. ഗജാനന്‍ കീര്‍ത്തികറുടെ മകന്‍ അമോല്‍ കീര്‍ത്തികറാണ് മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നും മത്സരിക്കുന്നത്. അഞ്ച് സിറ്റിങ് എം.പിമാരയെും പാര്‍ട്ടി മത്സരിക്കാന്‍ വീണ്ടും ഇറക്കുന്നുണ്ട്.