അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച അര്‍ജുന്‍ മോഢ്‌വാഡിയയും അംബരീഷ് ഡേറും ബി.ജെ.പി.യില്‍ ചേര്‍ന്നു. ഗാന്ധിനഗറിലെ ബി.ജെ.പി. സംസ്ഥാന ഓഫീസില്‍ പ്രസിഡന്റ് സി.ആര്‍. പാട്ടില്‍ ഇരുവര്‍ക്കും അംഗത്വംനല്‍കി.

To advertise here,

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പോര്‍ബന്തര്‍ എം.എല്‍.എ.യുമായ മോഢ്‌വാഡിയയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് വിട്ടത്. മോഢ്‌വാഡിയ എം.എല്‍.എ. സ്ഥാനവും രാജിവെച്ചു. അനുയായികള്‍ക്കൊപ്പമാണ് ഇവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.