മൂന്ന് പതിറ്റാണ്ടിലേറെയായി മേനകാ ​ഗാന്ധിയെയും മകൻ വരുൺ ​ഗാന്ധിയെയും വിജയിപ്പിച്ച പീലീഭിത്ത് മണ്ഡലത്തിൽ ഈ തവണ പുതിയ സ്ഥാനാർഥികൾ. കർഷകസമരത്തിൽ അടക്കം മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ചതോടെ വരുണിനുപകരം യു.പി. മന്ത്രി ജിതിൻ പ്രസാദയ്ക്കാണ് പീലീഭിത്തിൽ ബി.ജെ.പി. ഈ തവണ സീറ്റുനൽകിയത്. വരുണിന്റെ അഭാവം നിഴലിക്കില്ലെന്നും ഈ തവണയും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമാണ് ബി.ജെ.പി പ്രവർത്തകരുടെ വിശ്വാസം. എന്നാൽ വരുണിന്റെ അഭാവം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് എസ്.പി പറയുന്നത്. 

To advertise here,