ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലും ലഡാക്കിലും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യത്തില്‍ മത്സരിക്കും. മൂന്ന് സീറ്റുകളിലാണ് ഇരുപാര്‍ട്ടികളും മത്സരിക്കുക. പാര്‍ട്ടി നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

To advertise here,

കോണ്‍ഗ്രസ് ഉദ്ധംപുര്‍, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍ മത്സരിക്കും. അനന്ത്‌നാഗ്. ശ്രീനഗര്‍, ബരമുള്ള ലോക്‌സഭാ സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിക്കുന്നത്. 

ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ സഹായിക്കാനാണ് ഇന്ത്യ മുന്നണി മത്സരിക്കുന്നത്. ശരിയായ അര്‍ഥത്തില്‍ പാര്‍ലമെന്റില്‍ അവരെ പ്രതിനിധീകരിക്കുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു.