ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലേക്കുള്ള എ.എ.പിയുടെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍ പുറത്ത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പാര്‍ട്ടി പട്ടിക പുറത്തുവിട്ടത്. 

To advertise here,

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍വെച്ച് അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ അനുയായി ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചുവെന്ന് ഇന്ന് സ്വാതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എ.എ.പി. പുറത്തുവിട്ട താരപ്രചാരകരുടെ പട്ടികയില്‍ സ്വാതിയുടെ പേര് ഉള്‍പ്പെടാതെ പോയതെന്നത് ശ്രദ്ധേയമാണ്. 

നേരത്തെ ഡല്‍ഹിയിലേക്കുള്ള താരപ്രചാരകരുടെ പട്ടികയില്‍ സ്വാതി ഉള്‍പ്പെട്ടിരുന്നു. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഉള്‍പ്പെടെ നാല്‍പ്പതുപേരാണ് പഞ്ചാബിലെ താരപ്രചാരകരുടെ പട്ടികയില്‍ എ.എ.പി. ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Read more: മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരം ബൈഭവ് ആക്രമിച്ചു- ആരോപണവുമായി സ്വാതി