തൃശ്ശൂര്‍: എല്‍ഡിഎഫ് സ്വാധീനമേഖലകളില്‍ പോലും വോട്ട് ചേര്‍ച്ചയുണ്ടായെന്ന് തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാര്‍. ഒന്നര ലക്ഷത്തോളം യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നും ഇത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പരമുള്ള ചെളിവാരി എറിയലുകള്‍ക്ക് അപ്പുറത്തേക്ക് വസ്തുതാപരമായ വിലയിരുത്തലാണ് ഇരുമുന്നണികളും നടത്തേണ്ടത് എന്നും സുനില്‍കുമാര്‍ പറഞ്ഞു.
തൃശ്ശൂരില്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തിയിട്ടില്ല. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടുകള്‍ തിരിച്ചുള്ള കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് ഓരോ പ്രദേശത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. പ്രത്യേകിച്ച് എല്‍ഡിഎഫിന് വളരെയധികം സ്വാധീനമുള്ള പുതുക്കാട്, നാട്ടിക പോലുള്ള മണ്ഡലങ്ങളില്‍ പോലും വോട്ടുകള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം, 2019 ല്‍ ഇടതുമുന്നണിയ്ക്ക് കിട്ടിയ വോട്ടിനേക്കാള്‍ 16,000 വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് യുഡിഎഫ് എന്ന നിലയിലേക്കുള്ള ഷിഫ്റ്റ് അല്ല സംഭവിച്ചിരിക്കുന്നത്. പരമ്പരാഗതമായി ബിജെപിയ്ക്ക് വോട്ട് കിട്ടുന്ന മണ്ഡലം കൂടിയാണ് തൃശ്ശൂര്‍. 2014 ല്‍ പരാജയപ്പെട്ടപ്പോളും അവര്‍ക്ക് നല്ല വോട്ട് ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് കിട്ടേണ്ട വോട്ട് പോലും ബിജെപിയ്ക്ക് കിട്ടി. കൂടാത ബിജെപിലേക്ക് ഇത്രയും വോട്ടുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് എങ്ങനെ പോയി എന്നതും വിലയിരുത്തണം.
ടിഎന്‍ പ്രതാപന്‍ പ്രാചാരണ വേളയില്‍ പറഞ്ഞത് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്നാണ്. അങ്ങനെ ഒരു മത്സരം നടക്കുന്നതിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് ഇടതുപക്ഷ മുന്നണി ബിജെപിയുമായി ഡീല്‍ നടത്തുന്നു എന്ന പ്രചാരണം നടത്തിയതും കോണ്‍ഗ്രസാണ്. എന്നിട്ടും കോണ്‍ഗ്രസിന് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നഷ്ടപ്പെട്ടു. കേരളം മുഴുവന്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടായിട്ടും അവരുടെ പ്രധാനപ്പെട്ട നേതാക്കന്‍മാരില്‍ ഒരാള്‍ തൃശ്ശൂരില്‍ വന്ന് മത്സരിച്ചിട്ടും ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ബിജെപിയിലേക്ക് എങ്ങനെ പോയി എന്ന വിലയിരുത്തല്‍ അനിവാര്യമാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
Content Highlights: Thrissur LDS Candidate V S Sunilkumar Response
Published: 05 Jun 2024, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented