തൃശ്ശൂര്‍: കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു തൃശ്ശൂരിലെ കെ.മുരളീധരന്റെ സ്ഥാനാര്‍ഥിത്വം. പക്ഷേ, സ്റ്റാര്‍ സ്ട്രൈക്കറെ ഇറക്കിയുള്ള കോണ്‍ഗ്രസിന്റെ 'തൃശ്ശൂര്‍ പരീക്ഷണം' പാളി. വോട്ടെണ്ണിയപ്പോള്‍ മൂന്നാമതായി കെ.മുരളീധരന്റെ ഫിനിഷിങ്. 2019-ല്‍ ടി.എന്‍. പ്രതാപന് 93,633 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് കെ.മുരളീധരനെ ഇറക്കിയിട്ടും കോണ്‍ഗ്രസിന് നഷ്ടമായത്. ഒന്നാമതായി സുരേഷ് ഗോപിയേക്കാൾ 84214 വോട്ടാണ് മുരളീധരന് ലഭിച്ചത്.
സിറ്റിങ് സീറ്റായ വടകരയില്‍ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച വേളയിലാണ് അപ്രതീക്ഷിതമായി വടകരയിൽ നിന്ന് കെ.മുരളീധരനെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു മുരളീധരനെ തൃശ്ശൂരിലേക്കയച്ച് കോണ്‍ഗ്രസ് വെല്ലുവിളി നടത്തിയത്. എവിടെയെങ്കിലും സ്ഥാനാര്‍ഥിത്വ പ്രതിസന്ധി നേരിട്ടാല്‍ കോണ്‍ഗ്രസ് ആദ്യം ആശ്രയിക്കുന്ന കെ.മുരളീധരന് അല്ലാതെ മറ്റൊരുപേരും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.
തൃശ്ശൂരിലെയും വടകരയിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇത്തവണ കോണ്‍ഗ്രസ് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പേ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സുരേഷ് ഗോപിക്ക് കാര്യമായ ഭീഷണി ഉയര്‍ത്താന്‍പോലും കെ.മുരളീധരന് കഴിഞ്ഞില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മുരളീധരനും കോണ്‍ഗ്രസിനും ഒരുപോലെ ക്ഷീണമായി.
Content Highlights: thrissur election results 2024 k muraleedharan performance
Published: 04 Jun 2024, 04:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented