
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് കണ്ണൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മാതൃഭൂമി P MARQ അഭിപ്രായ സർവേ. എറണാകുളം ഹൈബി ഈഡനും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു.
പാലക്കാട് എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും തിരുവനന്തപുരത്ത് പന്ന്യന് രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ഫലം.
കണ്ണൂർ, പാലക്കാട് മണ്ഡലങ്ങളില് എൽഡിഎഫിന് നേരിയ മേൽക്കെെ പ്രവചിക്കുമ്പോൾ തിരുവനന്തപുരം, കോഴിക്കോട്, പൊന്നാനി, കാസർകോട്, എറണാകുളം മണ്ഡലങ്ങളില് യു.ഡി.എഫിനും നേരിയ വിജയ സാധ്യത പ്രവചിക്കുന്നു.
ഓരോ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ സര്വേ പ്രവചനം ഇത്തരത്തിലാണ്:
കണ്ണൂർ
എംവി ജയരാജൻ (LDF) - 43 %
കെ സുധാകരൻ (UDF) - 42%
സി രഘുനാഥ് (NDA)- 12%
എറണാകുളം
ഹൈബി ഈഡൻ (UDF)- 41%
കെ.ജെ. ഷൈൻ (LDF) - 31%
കെ.എസ് രാധാകൃഷ്ണൻ (NDA) - 18%
കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ (UDF) - 42%
എം.വി. ബാലകൃഷ്ണൻ (LDF) - 35%
എം.എൽ. അശ്വിനി (NDA)- 19 %
പൊന്നാനി
അബ്ദുസമദ് സമദാനി (UDF)- 47%
കെ എസ് ഹംസ (LDF) - 33%
നിവേദിത സുബ്രഹ്മണ്യൻ (NDA) - 13%
കോഴിക്കോട്
എംകെ രാഘവൻ (UDF) - 41%
എളമരം കരീം (LDF) - 39%
എംടി രമേശ് (NDA) - 17%
പാലക്കാട്
എ. വിജയരാഘവൻ (LDF) - 40%
വി.കെ. ശ്രീകണ്ഠൻ (UDF)- 38%
സി. കൃഷ്ണകുമാർ (NDA) - 19%
തിരുവനന്തപുരം
ശശി തരൂർ (UDF)- 38%
രാജീവ് ചന്ദ്രശേഖർ (NDA) - 30%
പന്യൻ രവീന്ദ്രൻ (LDF) - 28%
തമിഴ്നാട് ഇന്ത്യ മുന്നണി, കർണാടകയിലും രാജസ്ഥാനിലും എൻ.ഡി.എ.
തമിഴ്നാട്ടിൽ ഇന്ത്യ മുന്നണി 39 സീറ്റുകളിലും വിജയിക്കാൻ സാധ്യതയെന്ന് സർവേ ഫലം. 36 മുതൽ 39 സീറ്റുകൾ ഇന്ത്യ മുന്നണി സ്വന്തമാക്കുമെന്നാണ് സർവേ പ്രവചനം. എൻഡിഎയും മറ്റുള്ളവയും പരമാവധി രണ്ട് സീറ്റുകൾ വീതം നേടുമെന്നും സർവേയിൽ പറയുന്നു.
കർണാടകയിൽ വമ്പിച്ച വിജയം എൻഡിഎ സ്വന്തമാക്കുമെന്നാണ് സർവേ പ്രവചനം. 24 മുതൽ 27 സീറ്റുകളിൽ എൻഡിഎ വിജയിക്കാൻ സാധ്യതയുള്ളതായും ഇന്ത്യ മുന്നണി ഒന്നു മുതൽ നാലു സീറ്റുകളിൽ ഒതുങ്ങിയേക്കുമെന്നും സർവേ പ്രവചിക്കുന്നു.
രാജസ്ഥാൻ എൻഡിഎ തൂത്തുവാരുമെന്ന് സർവേ പ്രവചനം. ആകെയുള്ള 25 ലോക്സഭാ മണ്ഡലങ്ങളിൽ 22 മുതൽ 25 സീറ്റുകളിൽ എൻഡിഎയ്ക്ക് വിജയ സാധ്യത പ്രവചിക്കപ്പെടുമ്പോൾ ഇന്ത്യ മുന്നണി പൂജ്യം മുതൽ മൂന്ന് സീറ്റുകളിൽ ഒതുങ്ങിയേക്കും.
Content Highlights: mathrubhumi P-MARQ survey
Published: 14 Apr 2024, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented