ചെറുതോണി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുന്‍ എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജിനെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. അദ്ദേഹത്തിന്റെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

To advertise here,

2014-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. അന്ന് കത്തിനിന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പംനിന്ന ജോയ്‌സ് ജോര്‍ജ് സ്ഥാനാര്‍ഥിത്വത്തിലേക്ക് വരുകയായിരുന്നു.

എന്നാല്‍, 2019-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിനായിരുന്നു വിജയം. 2014-ല്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്നു ഡീന്‍. 

എന്നാല്‍, ജോയിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.അതേസമയം, ജോയ്‌സ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി ശുപാര്‍ശ ചെയ്തവിവരം സി.പി.എം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.