കോഴിക്കോട്: വര്‍ഗീയ വിഭജനത്തിലൂടെ വോട്ടുതേടാന്‍ കഴിയുമോയെന്നാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നോക്കുന്നതെന്ന് രാജ്യസഭാ എം.പിയും കോഴിക്കോട് ലോക്‌സഭാ മണ്ഡലം സി.പി.എം. സ്ഥാനാര്‍ഥിയുമായ എളമരം കരീം. തിരഞ്ഞെടുപ്പ് കാലത്ത് കടുത്ത വര്‍ഗീയവത്ക്കരണംനടത്താനാണ് പൗരത്വനിയമം വിഷയമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

കൂടുതല്‍ തീവ്രമായ വര്‍ഗീയവത്ക്കരണം എന്ന തുറുപ്പുചീട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ അവര്‍ കൊണ്ടുവരുന്നത്. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രക്രിയയും വളരെ അപകടം പിടിച്ചതാണ്. അസമില്‍ അതില്‍ വലിയ ക്രമക്കേടാണ് നടന്നത്. വലിയ സാമൂഹികസംഘര്‍ഷവും അരക്ഷിതബോധവും രാജ്യത്ത് ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാവുന്ന പൗരത്വഭേദഗതി നിയമം രാഷ്ട്രീയലക്ഷ്യംവെച്ചാണ് ഇപ്പോള്‍ വിഷയമാക്കുന്നത്. പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ ഉണ്ടാക്കുന്നതല്ലെന്ന് ഇടതുസര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെരെ പ്രമേയവും കൊണ്ടുവന്നിട്ടുണ്ട്.സി.പി.എം. പോളിറ്റ് ബ്യൂറോ ഇതിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.