തിരുവനന്തപുരം: കാഴ്ചപരിമിതര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ ഡമ്മി ബ്രെയിലി ബാലറ്റ്. സ്ഥാനാര്‍ഥികളും പേരും ചിഹ്നങ്ങളും ബ്രെയിലി ലിപിയില്‍ രേഖപ്പെടുത്തിയാണ് ഡമ്മി ബാലറ്റ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ഏഴായിരത്തോളം കാഴ്ചപരിമിതര്‍ക്ക് ഇതിലൂടെ സ്വയംപര്യാപ്തരായി വോട്ടുചെയ്യാം.
ബാലറ്റിന്റെ പ്രിന്റിങ് ജോലികള്‍ തിരുവനന്തപുരത്തുള്ള ബ്രെയ്ലി പ്രസില്‍ പുരോഗമിക്കുകയാണ്. കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡിന്റെ കീഴിലുള്ളതാണ് ഈ പ്രിന്റിങ് പ്രസ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ക്രമമനുസരിച്ചാണ് ഡമ്മി ബാലറ്റിലും പേരുകളും ചിഹ്നങ്ങളുമുണ്ടാവുക. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറോട് ആവശ്യപ്പെട്ടാല്‍ ഡമ്മി ബ്രെയ്ലി ബാലറ്റ് നല്‍കും. ഇതില്‍നിന്ന് സ്ഥാനാര്‍ഥികളുടെ ക്രമം മനസ്സിലാക്കി വോട്ടുചെയ്യാം.
Content Highlights: braille ballot sheet for blind people in lok sabha election 2024
Published: 12 Apr 2024, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented