
തൊടുപുഴ/കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽനിന്ന് പത്തിലധികം സീറ്റ് കിട്ടുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്. ഇക്കാര്യത്തിൽ ആത്മവിശ്വാസം ഉണ്ട്.
കേരളത്തിൽ കേന്ദ്രസർക്കാർ കോടിക്കണക്കിന് രൂപയുടെ വികസനമാണ് നടത്തിയത്. വ്യക്തിപരമായി ലക്ഷണക്കണക്കിന് പേർക്ക് പദ്ധതികളുടെ പ്രയോജനം കിട്ടി. മോദി സർക്കാർ 10 വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് പറഞ്ഞതെല്ലാം നടപ്പാക്കി. ഈ ’മോദിജി ഗ്യാരന്റി’ വികസിത് ഭാരത് യാത്രയിലൂടെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി. ഇടുക്കി ലോക്‌സഭ മണ്ഡലം കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം തൊടുപുഴയിലെത്തിയത്. കോട്ടയത്ത് തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.
Content Highlights: Goa governor Pramod Sawant says BJP will win more than 10 seats
Published: 22 Feb 2024, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented