ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ആദ്യഘട്ട ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ച് അന്തരിച്ച ബി.ജെ.പി. നേതാവ് സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ്. ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്.

To advertise here,

അഭിഭാഷകയായ ബാന്‍സുരി സ്വരാജ്, കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി നിയമിതയായത്. ഇത് ആദ്യമായാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. 

എനിക്കറിയാം, എനിക്ക് അമ്മയുടെ ആശീര്‍വാദങ്ങള്‍ ഉണ്ടെന്ന്. എന്നാല്‍ ഈ നേട്ടം ബാംസുരി സ്വരാജിന്റെത് മാത്രമല്ല, ഡല്‍ഹി ബി.ജെ.പിയിലെ ഓരോ പ്രവര്‍ത്തകരുടേതുമാണ്, അവര്‍ എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു.