ആലപ്പുഴ: ആലപ്പുഴയിലെ എൻ.ഡി.എ.സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ കൈവശമുള്ളത് പതിനായിരം രൂപ. ഭർത്താവിന്റെ കൈവശം 15,000 രൂപയുണ്ട്. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതു വ്യക്തമാക്കുന്നത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്.
ശോഭയ്ക്ക് 20 ലക്ഷം രൂപ മതിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനമുണ്ട്. ഭർത്താവിന് മാരുതി സ്വിഫ്റ്റ് കാറുണ്ട്. ശോഭയ്ക്ക് 64 ഗ്രാം സ്വർണാഭരണമുള്ളപ്പോൾ ഭർത്താവിന് 20 ഗ്രാം സ്വർണമുണ്ട്. ശോഭയ്ക്ക് ഇപ്പോൾ ഒന്നരലക്ഷവും ഭർത്താവിന് 2.30 ലക്ഷവും വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. കൃഷിഭൂമിയല്ലാത്ത 39 സെന്റ് സ്ഥലം ശോഭയ്ക്കുണ്ട്. ഭർത്താവിന് 18 സെന്റ് കൃഷിയിതര ഭൂമിയുണ്ട്.
ശോഭാ സുരേന്ദ്രന് 26.33 ലക്ഷത്തിന്റെ ബാധ്യതകൾ ബാങ്കുകളിലുണ്ട്. ഭർത്താവിന് ബാങ്കുവായ്പകളില്ല.
ബുധനാഴ്ചയാണ് ശോഭാ സുരേന്ദ്രൻ നാമനിർദേശപത്രിക സമർപ്പിച്ചത്. കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷയാണ് കെട്ടിവെക്കാനുള്ള പണം കൈമാറിയത്. നേതാക്കളായ പന്തളം പ്രതാപൻ, എം.വി. ഗോപകുമാർ, വെള്ളിയാകുളം പരമേശ്വരൻ, പി.എസ്. ജ്യോതിസ്, വിമൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രകടനമായി എത്തിയാണ് കളക്ടർ അലക്സ് വർഗീസിനു പത്രിക നൽകിയത്.
Content Highlights: Shobha Surendran owns car worth 20 lakh rupees
Published: 04 Apr 2024, 05:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented