ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും തന്ത്രങ്ങൾ ആവിഷ്കരിക്കാനുമായി എ.ഐ.സി.സി. നിർദേശിച്ച ജില്ലയിലെ വാർ റൂം പ്രവർത്തനം ഡി.സി.സി.യിൽ ആരംഭിച്ചു.
ദ്രുതഗതിയിലുള്ള തിരഞ്ഞെടുപ്പു പ്രവർത്തനം ലക്ഷ്യമാക്കി ഇൻഫർമേഷൻ ടെക്നോളജിയും ഡിജിറ്റൽ ടെക്നോളജിയും പ്രയോജനപ്പെടുത്തി ഓൺലൈൻ ആശയവിനിമയമായിരിക്കും വാർറൂമിന്റെ പ്രവർത്തനരീതി.
ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ പാർലമെന്റ് മണ്ഡലം കോ-ഓർഡിനേറ്റർ അജയ് തറയിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, എം.ജെ. ജോബ്, ഡി. സുഗതൻ, ഡോ. കെ.എസ്. മനോജ്, ഡോ. നെടുമുടി ഹരികുമാർ, ബാബു ജോർജ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, സി.വി. മനോജ്കുമാർ, കെ.എ. സാബു എന്നിവർ പ്രസംഗിച്ചു.
Content Highlights: lok sabha elections, war room opened in Alappuzha DCC
Published: 15 Feb 2024, 07:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented