കോട്ടയം: കെ. സുരേഷ് കുറുപ്പിന്റെ പേര് ഉൾപ്പെട്ടതിലൂടെ ചർച്ചയായി കോട്ടയം ജില്ലയിലെ സി.പി.എം. സാധ്യതാ സ്ഥാനാർഥിപ്പട്ടിക. കോട്ടയം മണ്ഡലത്തിലാണ് സുരേഷ് കുറുപ്പിനെയും ഉൾപ്പെടുത്തിയത്.
ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ പാർട്ടിയുടെ അപ്രതീക്ഷിതനടപടി ചർച്ചയായി. ഏറ്റുമാനൂരിന്റെ ജനപ്രതിനിധിയായിരുന്ന അദ്ദേഹം കോട്ടയത്തെ എം.പി.സ്ഥാനവും വഹിച്ചിട്ടുണ്ട്.
കോട്ടയം മണ്ഡലത്തിലേക്ക് സി.പി.എം. സംസ്ഥാന സമിതിയംഗം കെ. അനിൽകുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാർ എന്നിവരുമുണ്ട്. അനിൽകുമാറാണ് കഴിഞ്ഞതവണ മത്സരിച്ചത്.
ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന്റെ പേര് മാത്രമേയുള്ളൂ. പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റെജി സക്കറിയ, കെ.എം. രാധാകൃഷ്ണൻ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി. വർഗീസ് എന്നിവരുടെ പേരുകളാണ് നൽകിയിട്ടുള്ളത്.
Content Highlights: suresh kurupp likely to contest from kottayam assembly seat name in cpm list
Published: 27 Feb 2026, 08:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented