കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങുന്നു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ റസാഖ്, പാണക്കാട്ട് എത്തി. സിപിഎം സഹയാത്രികനായിരുന്ന താൻ സിപിഎമ്മിൽനിന്ന് നേരിട്ടത് വലിയ അവഗണന ആയിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
സിപിഎം വിടാൻ എന്താണ് കാരണമെന്ന ചോദ്യത്തിന്- സിപിഎം ചേർത്തുപിടിക്കാനുള്ള സാഹചര്യങ്ങളൊക്കെ മാറിപ്പോയല്ലോ. ഇടതുപക്ഷത്തിന്റെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുൻമന്ത്രിമാർക്കും എംഎൽഎമാർക്കും പോലും നിലനിൽപില്ലാത്ത സാഹചര്യത്തിൽ സഹയാത്രികർ അത് തീരെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. പരിഗണനയില്ല, അവഗണനയാണ് അല്ലേ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു റസാഖിന്റെ മറുപടി.
കഴിഞ്ഞ കുറച്ചുകാലമായി സിപിഎമ്മുമായി അകൽച്ചയിലായിരുന്നു റസാഖ്. അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 2016-21 കാലത്ത് റസാഖ് കൊടുവള്ളി എംഎൽഎ ആയിരുന്നു. 21-ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു.
Content Highlights: Former Koduvally MLA Karat Razak joins IUML., Cites persistent neglect and lack of recognition within CPM as the primary reason for exit., Criticized CPM leadership and Minister Mohamed Riyas prior to departure., Transition confirmed following his visit to Panakkad.
Published: 22 Mar 2026, 08:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented