ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനെക്കാള്‍ അഞ്ച് മടങ്ങ് സ്വത്തിന് ഉടമയാണ് മരുമകന്‍ ആര്‍.കെ ഇമോ സിങ് എന്ന് രേഖകള്‍. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. സഗോല്‍ബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇമോ സിങ്ങിന് 5.10 കോടി രൂപയുടെ സ്വത്തുവകകളുണ്ട്. 

To advertise here,

 ബീരേന്‍ സിങ്ങിന്റെ പേരില്‍ 1.08 കോടിയുടെ സ്വത്താണുള്ളത്. ഇമോ സിങ്ങിന്റെ കൈവശം പണമായി 2.16 ലക്ഷം രൂപയും ഏഴ് ബാങ്ക് അക്കൗണ്ടുകളിലായി 37 ലക്ഷം രൂപയുമുണ്ട്.  ആറര ലക്ഷം രൂപയുടെ മാരുതി ജിപ്‌സി, 16.68 ലക്ഷം രൂപയുടെ സ്‌കോര്‍പ്പിയോ എന്നിങ്ങനെ രണ്ട് കാറുകളും ഇമോ സിങ്ങിന്റെ പേരിലുണ്ട്.  ഇതിന് പുറമേ 18.38 ലക്ഷത്തിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുമുണ്ട്. 

രണ്ട് തോക്കുകളും ഇമോ സിങ്ങിന് സ്വന്തമായി ഉണ്ട്. ഭാര്യയും മുഖ്യമന്ത്രി ബീരന്‍ സിങ്ങിന്റെ മകളുമായ അഞ്ജുബാല തോങ്‌തോങ്ബാമിന്റെ പേരില്‍ 2.13 കോടി രൂപയുടെ സ്വത്തുക്കളുണ്ട്.  15 ലക്ഷം രൂപയുടെ വസ്തുവകകള്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട് ഇമോ സിങ്. 

പാരമ്പര്യസ്വത്തായി ലഭിച്ചിട്ടുള്ളത് 1.37 കോടിയാണ് കൈവശമുള്ളത്. വിവിധ ബാങ്ക് ലോണുകളിലായി 44.36 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ട് മുഖ്യമന്ത്രിയുടെ മരുമകന്. അതേസമയം ഇമോ സിങ്ങിന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Content Highlights: manipur cms son in law is five times richer than him