ഇംഫാല്‍: മണിപ്പൂരില്‍ 60 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക.
മുന്‍ ഫുട്‌ബോള്‍ താരവും ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്യാപ്റ്റനുമായിരുന്ന സോമതായ് ഷായ്‌സ ഉഖ്‌റുവില്‍ മത്സരിക്കും. മുഖ്യമന്ത്രിയുടെ വശ്വസ്തരില്‍ മിക്കവര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. അതേസമയം ആകെ മൂന്നു സ്ത്രീകള്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്.
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭൂപേന്ദര്‍ യാദവ് അവകാശപ്പെട്ടു.
നിലവില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരാണ് മണിപ്പൂര്‍ ഭരിക്കുന്നത്. ബിജെപിക്ക് 30 എംല്‍എമാരാണുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മൂന്നും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലും മൂന്നു സ്വതന്ത്രന്‍മാരും അടങ്ങുന്നതാണ് എന്‍ഡിഎ സര്‍ക്കാര്‍. എന്നാല്‍ ഇത്തവണ സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി തീരുമാനം.
അതേസമയം സിപിഐ, സിപിഎം, ജനതാദള്‍, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 27-നും രണ്ടാം ഘട്ടം മാര്‍ച്ച് മൂന്നിനും നടക്കും.
Content Highlights: BJP to contest on all 60 seats in Manipur polls
Published: 30 Jan 2022, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented