തിരുവനന്തപുരം: സ്‌കൂളുകളില്‍ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം. ഇതിനായി എനര്‍ജി മനേജ്മെന്റ് സെന്ററും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും ചേര്‍ന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ ഉടന്‍ നടപ്പാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം.
തേവലക്കരയില്‍ സ്‌കൂള്‍വളപ്പില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബോധവത്കരണം നടത്തുന്നത്. ആദ്യം സംസ്ഥാനതലത്തില്‍ 100 സ്‌കൂള്‍ അധ്യാപകരെ നേരിട്ടും മറ്റുള്ളവരെ ഓണ്‍ലൈനായും പരിശീലിപ്പിക്കും. ഈ ശില്പശാല ലൈവ് സ്ട്രീമിങ്ങിലൂടെ എല്ലാ സ്‌കൂളുകളിലും കാണാന്‍ അവസരമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ നിര്‍ബന്ധമായും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.
ഈ അധ്യാപകര്‍ക്ക് സ്‌കൂളുകളിലെ പരിശീലനത്തിനുള്ള ഉള്ളടക്കം നല്‍കും. അവര്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ഒരു മണിക്കൂര്‍ ക്ലാസെടുക്കണം.
Content Highlights: One-hour mandatory electrical safety class in Kerala schools to prevent accidents.
Published: 31 Jul 2025, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented