തൃശ്ശൂർ: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ മൂന്നു ദിവസത്തെ ആർത്തവാവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയില്ല. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തിൽ ഇടംപിടിച്ച ആശയത്തിനു വിദ്യാർഥി സമൂഹത്തിൽനിന്നുൾപ്പെടെ വൻ സ്വീകാര്യത ലഭിച്ചിരുന്നു. നഷ്ടമാവുന്ന ക്ലാസുകൾ നികത്തുന്നതിനായി പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, ഇത് ഉത്തരവായി ഇറങ്ങാത്തതിനാൽ സ്‌കൂൾ തുറന്നു രണ്ടുമാസം പിന്നിട്ടിട്ടും വിദ്യാർഥിനികൾക്ക് അവധി ആനുകൂല്യം പ്രയോജനപ്പെടുത്താനായിട്ടില്ല.
അതേസമയം, അവധി അനുവദിക്കുന്നതിനുപകരം, സ്‌കൂളുകളിൽ ആർത്തവകാല ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്ന നിർദേശവും ഉയരുന്നുണ്ട്. അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോവാതിരിക്കാനുള്ള വാരാന്ത്യ പിന്തുണ ക്ലാസുകൾ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. ആനുകൂല്യത്തിന്റെ ബലത്തിൽ മൂന്നുദിവസവും അവധി എടുക്കുന്ന കുട്ടികൾക്ക് ഒരു അധ്യയനവർഷം മുപ്പതോളം ക്ലാസുകൾ നഷ്ടപ്പെടാനിടയുണ്ട്. ശനിയാഴ്ച ഉൾപ്പെടെ സ്‌കൂളുകളിൽ എത്തേണ്ടിവരുമെന്നതിനാൽ അധ്യാപകരുടെ സഹകരണം വാരാന്ത്യ ക്ലാസുകൾക്കു കിട്ടാനിടയില്ല. ഓൺലൈൻ ക്ലാസുകളായാലും അധ്യാപകർ പ്രത്യേകസമയം നീക്കിവെക്കേണ്ടിവരും. ലീവ് അപേക്ഷയുടെ സ്വഭാവമെന്തായിരിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും അവ്യക്തതയുണ്ട്.
Content Highlights: The 3-day monthly menstrual leave policy announced by the V.D. Satheesan government remains without an official order., Concerns regarding academic loss and the feasibility of weekend makeup classes.
Published: 01 Aug 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented