
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി തുടങ്ങി. ഇതിനായി അപേക്ഷ സ്വീകരിക്കാന്‍ വൈകിയതിനാല്‍ ചാന്‍സലറായ ഗവര്‍ണറുടെ അനുമതി തേടും.
തലേവര്‍ഷം ഓഗസ്റ്റിനുമുമ്പ് സര്‍വകലാശാലകള്‍ അഫിലിയേറ്റഡ് കോളേജുകളില്‍നിന്ന് പുതിയ കോഴ്സുകള്‍ക്കുള്ള അപേക്ഷ വാങ്ങണമെന്നാണ് ചട്ടം. ഇപ്രാവശ്യം അത് നടന്നിട്ടില്ല. ഓരോ സര്‍വകലാശാലയും ഗവര്‍ണറില്‍നിന്ന് ചട്ടത്തില്‍ ഇളവ് ആവശ്യപ്പെടേണ്ടിവരും. അതിനാല്‍ സര്‍ക്കാര്‍ ഒറ്റ അപേക്ഷയായിരിക്കും നല്‍കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ എണ്ണം ഈ അധ്യയനവര്‍ഷം കൂടുമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്. സംസ്ഥാനത്തിനുപുറത്ത് പഠിക്കാന്‍ പോകുന്നവരുടെ എണ്ണം കുറയും. അതിനാലാണ് പുതിയ കോഴ്സുകള്‍ നല്‍കുന്നത്. നിലവിലുള്ള കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണവും കൂട്ടും. ഇത് സാമ്പത്തികബാധ്യത വരാത്ത രീതിയിലായിരിക്കും.
നിലവിലുള്ള പരമ്പരാഗത വിഷയങ്ങള്‍ക്ക് പുറമെ, പുതുതലമുറ വിഷയങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാകും അനുവദിക്കേണ്ട കോഴ്സുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കുക.
Content Highlights: Kerala Government to introduce New courses from next academic year,
Published: 06 Jun 2020, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented