
ന്യൂഡല്‍ഹി: 2020-21 അധ്യായന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ വീണ്ടും പുതുക്കി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ഒന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ക്ലാസ്സാരംഭിക്കും. ഇതിന് പുറമേ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെ നീട്ടിയിട്ടുമുണ്ട്.
മുന്‍പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ പ്രകാരം എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലെ 2,3,4 വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 16-നും ഒന്നാം വര്‍ഷക്കാര്‍ക്ക് സെപ്റ്റംബര്‍ 15 മുതലുമാണ് ക്ലാസ്സ് നിശ്ചയിച്ചിരുന്നത്.
രാജ്യത്തെ നിലവിലെ സാഹചര്യവും വിവിധ സംസ്ഥാനങ്ങളുടേയും എന്‍.ഐ.ടി, ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളുടേയും അപേക്ഷ കണക്കിലെടുത്താണ് യു.ജി, ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടിയിരിക്കുന്നതെന്ന് എ.ഐ.സി.ടി.ഇ അറിയിച്ചു.
നഷ്ടമായ അക്കാദമിക് സമയം തിരിച്ചു പിടുക്കുന്നതിനായി ആഴ്ചയില്‍ ആറുദിവസം വരെ ക്ലാസ്സെടുക്കണമെന്നും ശൈത്യ-വേനല്‍ക്കാല അവധികള്‍ വെട്ടിക്കുറയ്ക്കണമെന്ന് യു.ജി.സിയും നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Academic session for engineering courses to begin from December 1, New academic calendar published by AICTE
Published: 20 Oct 2020, 01:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented